മിൽമയിൽ സമരം വേണ്ടന്ന് ഒടുവിൽ തൊഴിലാളികൾ തീരുമാനിച്ചു. സർക്കാർ തീരുമാനങ്ങൾക്ക് വിധേയമായി അടുത്ത മാസം 15 മുതൽ ദീർഘകാല കരാർ വ്യവസ്ഥയിൽ സേവന, വേതന വ്യവസ്ഥ നടപ്പിലാക്കുമെന്ന് മാനേജ്മെൻ്റ് സമ്മതിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് സമരം വേണ്ട എന്ന് തീരുമാനിച്ചത്.
മിൽമയുടെ മാനേജിംഗ് പ്രതിനിധികൾ, സി ഐ ടി യു , ഐ എൻ ടി യു സി തുടങ്ങിയ തൊഴിലാളി സംഘടന പ്രതിനിധികൾ തുടങ്ങിയവരുമായി ലേബർ കമ്മിഷണർ അർജുൻ പാണ്ഡ്യൻ നടത്തിയ ചർച്ചയിലാണ് സമരം ഉപേക്ഷിക്കാൻ തീരുമാനമായത്.