തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജിൽ ആശുപത്രി വികസന സമിതി മുഖേന താത്കാലികമായി ദിവസ വേതനാടിസ്ഥാനത്തിൽ ഓൺ കോൾ വ്യവസ്ഥയിൽ സോണോളജിസ്റ്റ് തസ്തികയിൽ നിയമനം നടത്തുന്നതിന് ജൂൺ 26 ന് ഉച്ചയ്ക്ക് രണ്ടിന് അഭിമുഖം നടത്തും. എം ബി ബി എസ്, റേഡിയോ ഡയഗ്‌നോസിസിൽ ഡിപ്ലോമ അല്ലെങ്കിൽ എം ഡി എന്നിവയാണ് യോഗ്യതകൾ. രണ്ട് ഒഴിവുണ്ട്. താത്പര്യമുള്ളവർ വയസ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും അതിൻ്റെ പകർപ്പുകളും സഹിതം ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.