സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലുണ്ടാകുമെന്ന് ഏകദേശം ഉറപ്പായതായി സൂചനകൾ. എൻ ഡി എ യുടെ പാർലമെൻ്ററി യോഗത്തിനെത്തിയ സുരേഷ് ഗോപി മന്ത്രിയാകാൻ ആദ്യം താൽപ്പര്യം പ്രകടിപ്പിച്ചില്ല എന്നാണ് അറിയുന്നത്. എന്നാൽ കേരളത്തിൽ നിന്ന് തങ്ങൾക്ക് ആദ്യമായി കിട്ടിയ എം പി യെ ഉറപ്പായും മന്ത്രിയാക്കണം എന്ന നിലപാടിലാണ് ബി ജെ പി കേരള ഘടകം. ആ നിലപാടു തന്നെയാണ് പാർട്ടിയിലെ കേന്ദ്ര നേതാക്കൾക്കും ഉള്ളത്.
ഞായറാഴ്ച പ്രധാനമന്ത്രിയായി മൂന്നാം വട്ടവും നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ സുരേഷ് ഗോപിയും സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് ഇപ്പോൾ കിട്ടുന്ന വിവരം. ബി ജെ പി യുടെ സമുന്നത നേതാവായ പ്രഹ്ലാദ് ജോഷിയാണ് തീരുമാനങ്ങൾ പാർലമെൻ്ററി പാർട്ടി യോഗത്തിൽ അറിയിച്ചത്.
