മമ്മൂട്ടിയേയും ദിലീപിനേയും അറിയിക്കാനേൽപ്പിച്ച് ഹനീഫ് മടങ്ങി

At Malayalam
1 Min Read

ഇരുപത്തിമൂന്നു വര്‍ഷം നീണ്ട അഭിനയജീവിതത്തില്‍ സിനിമയിലെ ചെറിയ റോളുകള്‍ മാത്രമല്ല, മിമിക്രിയും സീരിയലുകളുമുണ്ട്. നെടുമുടി വേണുവിന്റെയും രാഘവന്റേയും ശബ്ദങ്ങളായിരുന്നു ഹനീഫിന്റെ മാസ്റ്റര്‍പീസുകള്‍. 1990ല്‍ ‘ചെപ്പു കിലുക്കണ ചങ്ങാതി’ എന്ന ചിത്രത്തിലൂടെയാണ് ഹനീഫ് സിനിമയില്‍ എത്തിയത്.

ഹനീഫിനെ അവസാനമായി കാണാന്‍ മമ്മൂട്ടിയും ദിലീപും അടക്കമുള്ള താരങ്ങള്‍ നടന്റെ വീട്ടിലെത്തി. രമേഷ് പിഷാരടി, ആന്റോ ജോസഫ് എന്നിവര്‍ക്കൊപ്പമാണ് മമ്മൂട്ടി ഹനീഫിന്റെ വീട്ടിലെത്തിയത്. ഹനീഫിന്റെ മകനെയും കുടുംബത്തെയും ആശ്വസിപ്പിച്ചാണ് മമ്മൂട്ടി മടങ്ങിയത്.

തുറുപ്പുഗുലാന്‍, ഫയര്‍മാന്‍, പുള്ളിക്കാരന്‍ സ്റ്റാറാ, പുഴു തുടങ്ങി നിരവധി ചിത്രങ്ങളില്‍ മമ്മൂട്ടിയ്ക്ക് ഒപ്പം ഹനീഫ് അഭിനയിച്ചിട്ടുണ്ട് . ഈ പറക്കും തളിക, പാണ്ടിപ്പട എന്നീ ദിലീപ് ചിത്രങ്ങളിലെ ഹാസ്യവേഷങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്‌കോര്‍ ചെയ്ത താരമാണ് ഹനീഫ്.

തന്റെ ആരോഗ്യാവസ്ഥ മോശമായപ്പോള്‍ തന്നെ അത് മമ്മൂക്കയെയും ദിലീപിനെയും അറിയിക്കണമെന്ന് ഹനീഫ് മകന്‍ ഷാരൂഖിനോട് പറഞ്ഞിരുന്നു. ”എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ നീ മമ്മുക്കയെയും ദിലീപിനെയും വിളിച്ചു പറയണം” എന്നായിരുന്നു കലാഭവന്‍ ഹനീഫ് മകന്‍ ഷാരൂഖിനെ പറഞ്ഞേല്‍പ്പിച്ചത്.

- Advertisement -

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് പ്രിയ നടന്റെ വിയോഗം. കലാഭവന്‍ ട്രൂപ്പിലെ പ്രധാന മിമിക്രി താരമായിരുന്നു ഹനീഫ്. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതമാണ് ഹനീഫിനെ കലാഭവനിലെത്തിച്ചത്.

ഉര്‍വശിയും ഇന്ദ്രന്‍സും പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്ന ജലധാര പമ്പ്‌സെറ്റ് എന്ന ചിത്രത്തിലാണ് ഹനീഫ് അവസാനമായി അഭിനയിച്ചത്. 2023ല്‍ പുറത്തിറങ്ങിയ 2018 എവരിവണ്‍ ഈസ് എ ഹീറോ, വനിത, ആളങ്കം തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങളില്‍ ഹനീഫ് അഭിനയിച്ചിരുന്നു

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment