മുൻ മുഖ്യമന്ത്രിയും സമുന്നതനായ കോൺഗ്രസ് നേതാവുമായിരുന്ന കെ കരുണാകരൻ്റെ ഏറ്റവും ഇളയ സഹോദരൻ കെ ദാമോദര മാരാർ അന്തരിച്ചു. അദ്ദേഹത്തിന് 102 വയസായിരുന്നു പ്രായം. കോഴിക്കോട്ടുള്ള സ്വകാര്യ ആശുപത്രിയിൽ വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു മരിച്ചത്.
പൊലിസിലെ ക്രൈംബ്രാഞ്ച് വിഭാഗത്തിൽ സർക്കിൾ ഇൻസ്പെക്ടറായിരുന്നു അദ്ദേഹം. ഭാര്യ തങ്കം നേരത്തേ മരിച്ചു പോയി. വിശ്വനാഥ്, ഉഷ, പ്രേംനാഥ് എന്നിവരാണ് മക്കൾ. പാലക്കാട് ജില്ലയിലെ മുൻ പൊലിസ് സൂപ്രണ്ടായിരുന്ന പരേതനായ ജി കെ ശ്രീനിവാസൻ മരുമകനാണ്. സംസ്കാരം പിന്നീട്.
