തദ്ദേശ സ്ഥാപനങ്ങളിൽ ഇനി ഓരോ വാർഡ് അധികം

At Malayalam
1 Min Read

സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വാർഡ് കൂടി പുതുതായി ഉണ്ടാകും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇതു സംബന്ധിച്ച തദ്ദേശ വാർഡ് വിഭജന ബില്ലിൽ ഒപ്പുവച്ചതോടെയാണ് ഇത് സാധ്യമായത്. വാർഡ് കൂട്ടുന്നതുമായി ബന്ധപ്പെട്ട ബില്ല് സംസ്ഥാന നിയമസഭ നേരത്തേ തന്നെ പാസാക്കിയിരുന്നു.

വാർഡ് വിഭജനം സുഗമമായി നടപ്പാക്കുന്നതിനായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ എ ഷാജഹാൻ ചെയർമാനായി ഡിലിമിറ്റേഷൻ കമ്മിഷൻ സർക്കാർ രൂപീകരിച്ചിരുന്നു. രത്തൻ ഖേൽക്കർ, കെ ബിജു, എസ് ഹരി കിഷോർ, ഡോ. കെ വാസുകി എന്നീ ഐ എ എസ് ഉദ്യോഗസ്ഥർ അതിൽ അംഗങ്ങളുമാണ്.

ഓരോ സ്ഥാപനത്തിലും ഓരോ വാർഡ് കൂട്ടുന്നതിനായി നിയമസഭയിൽ സർക്കാർ ബില്ലു കൊണ്ടു വന്നപ്പോൾ പ്രതിപക്ഷം അതിനെ എതിർത്തിരുന്നു. പിന്നാലെ ഇതു സംബന്ധിച്ച ബില്ലിൽ ഗവർണർ ഒപ്പിടരുതെന്ന് കാണിച്ച് ഗവർണർക്ക് അവർ കത്തും നൽകിയിരുന്നു. എന്നാൽ അതൊക്കെ അവഗണിച്ച് ഗവർണർ ഒപ്പിടുകയായിരുന്നു

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment