ഇടുക്കിയിലും തിരുവനന്തപുരത്തും മലയോര മേഖലയിൽ യാത്രാ നിരോധനമുണ്ട്

At Malayalam
1 Min Read

രാത്രി ഏഴു മുതൽ രാവിലെ ആറുവരെ ഇടുക്കി ജില്ലയിലെ മലയോര മേഖലകളിൽ യാത്രാ നിരോധനം ഏർപ്പെടുത്തി. കനത്ത മഴയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. വിനോദ സഞ്ചാരത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഓഫ് റോഡ് യാത്രകൾ, ട്രക്കിംഗ് എന്നിവയും അനുവദിക്കില്ല.

മഴയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിലും ഇന്നലെ മുതൽ മലയോര മേഖലകളിലും വിനോദ സഞ്ചാര മേഖലകളിലേക്കുമുള്ള യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ക്വാറിയിംഗ്, മൈനിംഗ് തുടങ്ങിയവക്കും ജില്ലാ ഭരണകൂടം നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. ഇടുക്കിയിലും പത്തനംതിട്ട, കോട്ടയം ജില്ലകളിൽ റെഡ് അലേർടും നിലവിലുണ്ട്.

ഈ മാസം 31 ന് കാലവർഷം കേരളത്തിൽ എത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ അറിയിപ്പ്. തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപ്, തെക്കൻ ആൻഡമാൻ എന്നിവിടങ്ങളിൽ അടുത്ത 36 മണിക്കൂറിനുള്ളിൽ കാലവർഷം എത്തുമെന്നും അറിയിപ്പുണ്ട്.

Share This Article
Leave a comment