കോർപ്പറേഷൻ തല അദാലത്ത്: 552 പരാതികൾ തീർപ്പാക്കി

At Malayalam
1 Min Read

തിരുവനന്തപുരം കോർപ്പറേഷൻ തദ്ദേശ അദാലത്തിൽ തീർപ്പാക്കിയത് 552 പരാതികൾ. ഇതിൽ 497ഉം(90.03%) പരാതിക്കാർക്ക് അനുകൂലമായാണ് തീർപ്പാക്കിയത്. നിയമപരമായി ഒരു തരത്തിലും പരിഹാരം കാണാൻ കഴിയാത്തതിനാൽ 52 പരാതികൾ നിരസിച്ചു. മുൻകൂട്ടി ഓൺലൈനിൽ ലഭിച്ച പരാതികളാണ് അദാലത്തിൽ പരിഗണിക്കാൻ നിശ്ചയിച്ചിരുന്നത്. ഇങ്ങനെ ലഭിച്ച 521 പരാതികളും തീർപ്പാക്കിയിട്ടുണ്ട്. ഇതിൽ 474 എണ്ണവും (90.97%)പരാതിക്കാർക്ക് അനുകൂലമായാണ് തീർപ്പാക്കിയത്. 47 എണ്ണം നിരസിച്ചു.

ഇന്ന് നേരിട്ട് വന്ന പരാതികളിൽ 31 എണ്ണം ഇന്നുതന്നെ തീർപ്പായിട്ടുണ്ട്. ഇതിൽ 23 എണ്ണം അനുകൂലമായാണ് തീർപ്പായത്. 8 എണ്ണം നിരസിച്ചു. ഇന്ന് നേരിട്ട് വന്ന ആകെ പരാതികൾ 251 എണ്ണമാണ്. ബാക്കിയുള്ള പരാതികൾ തുടർ പരിശോധനകൾക്ക് കൈമാറിയിട്ടുണ്ട്. ഇവ രണ്ട് ആഴ്ചയ്ക്കുള്ളിൽ പരിഹരിച്ച് തീർപ്പ് പരാതിക്കാരെ അറിയിക്കും. രാവിലെ തുടങ്ങിയ അദാലത്ത് രാത്രി 8.15 നാണ് അവസാനിച്ചത്.

തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്, കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി കെ രാജു, തദ്ദേശ സ്വയം ഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി വി അനുപമ, പ്രിൻസിപ്പൽ ഡയറക്ടർ എസ് സാംബശിവ റാവു, റൂറൽ ഡയറക്ടർ ദിനേശൻ ചെറുവാട്ട്, അർബൻ ഡയറക്ടർ സൂരജ് ഷാജി, ചീഫ് എഞ്ചിനീയർ സന്ദീപ് കെ ജി, ചീഫ് ടൗൺ പ്ലാനർ ഷിജി ചന്ദ്രൻ, നഗരസഭാ സെക്രട്ടറി ജഹാംഗീർ എസ് എന്നിവർ അദാലത്തിന് നേതൃത്വം നൽകി.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment