5 ദിവസം മഴ കടുക്കും, ജാഗ്രതാ നിർദേശം

At Malayalam
1 Min Read
Chance of rain with thunder and lightning in Kerala, yellow alert in five districts

വരുന്ന അഞ്ചു ദിവസങ്ങളിൽ കേരളത്തിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ ഇന്ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ ജാഗ്രതാ നിർദേശമാണ് നൽകിയിരിക്കുന്നത്. പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിൽ വരുന്ന ഞായർ, തിങ്കൾ ദിവസങ്ങളിൽ ചുവപ്പു ജാഗ്രതാ നിർദേശമാണ്. ഈ മൂന്നു ജില്ലകളിലും നാളെയും മറ്റന്നാളും തീവ്രമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.

കേരളത്തിലെ കടൽ തീരത്ത് ഇന്ന് രാത്രി ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ശക്തമായ കാറ്റും മോശം കാലാവസ്ഥയുമായിരിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. അതിനാൽ തന്നെ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മത്സ്യത്തൊഴിലാളികൾ ഒരു കാരണവശാലും കടലിൽ പോകരുതെന്നും കാലാവസ്ഥാ വകുപ്പ് നിർദേശിച്ചിട്ടുണ്ട്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment