നരേന്ദ്ര മോദി തയ്യാറെങ്കിൽ താനും തയ്യാറെന്ന് രാഹുൽ ഗാന്ധി

At Malayalam
1 Min Read

പ്രധാനമന്ത്രി തുറന്ന സംവാദത്തിനു തയ്യാറായാൽ താനും അതിനു തയ്യാറാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി . മികച്ച ജനാധിപത്യം നാട്ടിൽ പുലരുന്നതിന് ഒരു തുറന്ന വേദിയിലൂടെ രാജ്യത്തെ പ്രധാന രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ ആശയങ്ങൾ ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നത് ഒരു മികച്ച തുടക്കമായിരിക്കും. താൻ ഈ സംരഭത്തെ ഹൃദയപൂർവം സ്വാഗതം ചെയ്യുന്നതായും ഇതിൽ പ്രധാനമന്ത്രി പങ്കെടുക്കുമെന്ന് രാജ്യം പ്രതീക്ഷിക്കുന്നതായും രാഹുൽ ഗാന്ധി പറഞ്ഞു.

റിട്ടയേർഡ് ജസ്റ്റിസ്മാരായ അജിത് പി ഷാ , മദൻ ബി ലോക്കൂർ , ദ ഹിന്ദു മുൻ എഡിറ്റർ എൻ റാം തുടങ്ങിയവരാണ് രാഹുൽ ഗാന്ധിയെ ക്ഷണിച്ചത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി രാഹുൽ ഗാന്ധി വിഷയം ചർച്ച ചെയ്തിരുന്നു. പിന്നാലെയാണ് സമ്മതം അറിയിച്ചത്.

Share This Article
Leave a comment