വിവാഹം മുടങ്ങി, പ്രതിശ്രുധ വധുവിന്റെ അറുത്ത തലയുമായി പോയ വരൻ ആത്മഹത്യ ചെയ്തു

At Malayalam
1 Min Read

കർണാടക മദികേരി താലൂക്കിലെ ഹമ്മിയാല ഗ്രാമത്തിൽ പ്രതിശ്രുധ വധുവിന്റെ അറുത്ത തലയുമായി കടന്നുകളഞ്ഞ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പ്രതിശ്രുധ വധുവിന്റെ തലയ്ക്കായുള്ള അന്വേഷണം നടന്നു വരുന്നു .

ഇന്നലെ വിവാഹിതരാകേണ്ടതായിരുന്നു 32 കാരനായ പ്രകാശും 16 വയസുകാരിയായ മീനയും. എന്നാൽ ബാലവിവാഹത്തെ കുറിച്ച് ശിശുക്ഷേമ വകുപ്പിനെ ആരോ അറിയിക്കുകയും വിവാഹം തടയുകയുമായിരുന്നു. ഒപ്പം പോക്‌സോ ചുമത്തി കേസെടുക്കുകയും ചെയ്തു. തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാരുമായി സംസാരിച്ച് വിവാഹത്തിൽ നിന്ന് പിന്തിരിപ്പിച്ചു. പെൺകുട്ടിക്ക് 18 വയസായതിന് ശേഷം വിവാഹം കഴിപ്പിക്കുള്ളുവെന്ന് വീട്ടുകാർ തീരുമാനമെടുത്തു.

ഇതറിഞ്ഞ പ്രകാശ് പെൺകുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി മാതാപിതാക്കളെ ഉപദ്രവിച്ച് പെൺകുട്ടിയുടെ തലയറുത്ത്, തലയുമായി കടന്നുകളയുകയായിരുന്നു. ഐപിസി സെക്ഷൻ 302, 307 പ്രകാരം പ്രകാശിനെതിരെ പൊലീസ് കേസെടുത്തിരുന്നു.

- Advertisement -
Share This Article
Leave a comment