ഒറ്റപ്പാലത്ത് വോട്ട് ചെയ്യാനെത്തിയ വോട്ടർ കുഴഞ്ഞു വീണു മരിച്ചു. വാണിവിലാസിനി മോഡൻകാട്ടിൽ ചന്ദ്രൻ (68) ആണു മരിച്ചത് . വോട്ട് ചെയ്ത ശേഷം കുഴഞ്ഞു വീഴുകയായിരുന്നു. ചന്ദ്രനെ ഉടനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കോഴിക്കോട് കുറ്റിച്ചിറ സ്കൂളിൽ പോളിങ് ഏജന്റ് കുഴഞ്ഞു വീണു. മുതലമട പഞ്ചായത്തിലെ നെണ്ടൻകിഴായ ജിഎൽപി സ്കൂളിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയ്ക്കു തളർച്ച അനുഭവപ്പെട്ടതിനെ തുടർന്നു ആശുപത്രിയിൽ ചികിത്സ തേടി. അരൂർ മണ്ഡലത്തിലെ 36-ാം നമ്പർ ബൂത്തിലെ (വടുതല സ്കൂൾ) പ്രിസൈഡിങ്ങ് ഓഫിസർ ബാലചന്ദ്രനു തല കറക്കം ഉണ്ടായതിനെ തുടർന്ന് സെക്കൻഡ് ഓഫിസർക്ക് ചുമതല നൽകി.