ഒന്നാം തീയതിയിലെ ഡ്രൈഡേ പിൻവലിക്കുന്നതിനെ സംബന്ധിച്ച് സർക്കാർ ആലോചിക്കുന്നതായി വിവരം. വിനോദ സഞ്ചാര മേഖലയെ ഇത് കാര്യമായി ബാധിക്കുന്നതായും വിലയിരുത്തൽ . ഒരു വർഷം ഇത്തരത്തിൽ പന്ത്രണ്ട് ദിവസങ്ങൾ മദ്യവില്പന ഇല്ലാതെയാകുന്നത് അന്തർദേശീയ , ദേശീയ തലങ്ങളിൽ നടക്കുന്ന കോൺഫറൻസുകളിൽ നിന്ന് കേരളത്തെ ഒഴിവാക്കുന്നതിനും വഴിവയ്ക്കുന്നതായി വിവിധ വകുപ്പു സെക്രട്ടറിമാരുടെ യോഗംവിലയിരുത്തി.
ബിവറേജസിൻ്റെ വില്പനശാലകൾ ലേലം ചെയ്യുക , കൂടുതൽ മൈക്രോ വൈനറികൾ കൊണ്ടുവരിക തുടങ്ങിയവയും യോഗ തീരുമാനങ്ങളായി സർക്കാരിൽ സമർപ്പിച്ചിട്ടുണ്ട് . വീഞ്ഞു നിർമാണം വർധിപ്പിക്കുന്നതും വിനോദ സഞ്ചാര മേഖലക്കും സർക്കാരിൻ്റെ വരുമാന വർധനക്കും സഹായകമാകുമെന്നും യോഗം റിപ്പോർട്ടു ചെയ്തു.