ഓർമയിലെ ഇന്ന് : ഏപ്രിൽ-01: ലോക വിഡ്ഢിദിനം

At Malayalam
2 Min Read
April Fool's Day

എല്ലാ വർഷവും ഏപ്രിൽ ഒന്ന് ലോക വിഡ്ഢി ദിനമായി ആചരിക്കുന്നു . കുറ്റബോധമില്ലാതെ സുഹൃത്തുക്കളെ പറ്റിക്കാനും പരിഹസിക്കാനുമുള്ള ഒരു അവസരമായാണ് എല്ലാവരും ഏപ്രിൽ ഫൂൾ ദിനത്തെ കാണുന്നത്. അദ്യമായി യൂറോപ്പുകാരാണ് ഏപ്രിൽ ഫൂൾ ദിനം ആചരിച്ചത് . പിന്നീട് കാലക്രമേണ ഈ ആചാരം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. ഇപ്പോൾ ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും ഈ ആഘോഷം പതിവാണ്.

ചരിത്രകാരന്മാരുടെ നിഗമനം അനുസരിച്ച് ഗ്രിഗോറിയ൯ കലണ്ടർ കണ്ടുപിടിച്ച പോപ്പ് ഗ്രിഗോറി XIII-ാമന്റെ ഓർമ്മക്കാണ് ഈ ദിനം ആഘോഷിക്കുന്നത് . 1952 ലാണ് എല്ലാ വർഷവും ജനുവരി ഒന്നു മുതൽ പുതിയ കലണ്ടർ തുടങ്ങും എന്ന നിയമം നിലവിൽ വന്നത് . അതുവരെ മാർച്ച് അവസാനമായിരുന്നു പുതുവത്സര ദിനമായി കണക്കാക്കിയിരുന്നത്.

വിശ്വാസ പ്രകാരം ഏപ്രിൽ ഒന്നിനാണ് ലോകത്ത് ജൂലിയ൯ കലണ്ടറിൽ നിന്ന് ഗ്രിഗോറിയ൯ കലണ്ടറിലേക്കുള്ള മാറ്റമുണ്ടായത് . അതുകൊണ്ടാണ് ഏപ്രിൽ ഒന്ന് വിശേഷ ദിവസമായി ആചരിച്ച് പോന്നതും. റിപ്പോർട്ടുകളനുസരിച്ച് നിരവധി ആളുകൾ ജൂലിയ൯ കലണ്ടറിൽ നിന്ന് ഗ്രിഗോറിയ൯ കലണ്ടറിലേക്ക് മാറാ൯ വിസമ്മതിച്ചിരുന്നു . ആദ്യമായി പുതിയ കലണ്ടർ അംഗീകരിച്ച് നടപ്പിൽ വരുത്തിയ രാജ്യം ഫ്രാ൯സാണ്.
പുതിയ കലണ്ടർ അംഗീകരിക്കാത്തവരെ വിഡ്ഢികളാണെന്ന് പറഞ്ഞ് പരിഹസിക്കാ൯ വേണ്ടിയാണ് ഏപ്രിൽ ഫൂൾ ഡേ ആചരിക്കപ്പെട്ടത് . പുതിയ കലണ്ടർ അംഗീകരിച്ചവർ പഴയ കലണ്ടർ പിന്തുടരുന്നവരെ വിഡ്ഢികൾ എന്നു വിളിച്ച് പരിഹസിക്കുകയായിരുന്നു. പിൽക്കാലത്ത് എല്ലാവരും ഗ്രിഗോറിയ൯ കലണ്ടറിലേക്ക് തന്നെ മാറിയെന്നതാണ് ചരിത്രം.

ആളുകൾക്ക് തമാശ പറയാനും ചിരിക്കാനുമുള്ള ഒരു അവസരം കൂടിയായാണ് ഈ വിശേഷ ദിവസത്തെ കാണുന്നത് . ദുഃഖങ്ങൾ മറക്കാനും മതിമറന്ന് ചിരിക്കാനുമുള്ള അവസരം കൂടിയാണ് ഓരോ ഏപ്രിൽ ഫൂൾ ദിനങ്ങളും .

- Advertisement -

എന്നാൽ വിഡ്ഢിദിനത്തിൽ പി൯തുടരേണ്ട രണ്ടു പ്രധാന നിയമങ്ങളുണ്ട്.

  1. ആരെയും ദ്രോഹിക്കാനും ഉപദ്രവിക്കാനും പാടില്ല എന്നതാണ് ഈ ദിവസം ആഘോഷിക്കുമ്പോഴുള്ള ആദ്യ നിബന്ധന. തമാശ , പറ്റിക്കൽ തുടങ്ങിയവയാണ് ഈ ദിവസത്തെ പ്രധാന വിനോദം . എന്നാൽ, തെറ്റായ വാർത്ത പ്രചരിപ്പിക്കൽ തുടങ്ങിയവ അനുവദനീയമല്ല.
  2. ദിവസത്തിന്റെ തുടക്കത്തിലാണ് വിഡ്ഢിദിനം ആചരിക്കാ൯ ഏറ്റവും ഉചിതം . രാവിലെ എഴുന്നേറ്റയുടനെ തീയതി ഓർമ്മയില്ലാത്ത ആളുകളെ പറ്റിക്കാ൯ എളുപ്പമാണ് . സമയം വൈകും തോറും ആളുകൾക്ക് വിഡ്ഢി ദിനത്തെ കുറിച്ച് ബോധ്യം വന്നു തുടങ്ങും
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment