1924 മാർച്ച് 30 ന് വൈക്കം സത്യഗ്രഹത്തിനു തുടക്കമായി
ഇന്ത്യയിൽ നടന്ന അയിത്തോച്ചാടന സമര
ങ്ങളില ഏറ്റവും ശക്തമായ പ്രക്ഷോഭമായിരുന്നു വൈക്കം സത്യാഗ്രഹം. വൈക്കം ക്ഷേത്രത്തിന്റെ ചുറ്റുമുള്ള വഴികളിൽ ഈഴവർ മുത
ൽ താഴോട്ടുള്ള ജനവിഭാഗങ്ങൾക്ക് സഞ്ചാര സ്വാതന്ത്ര്യമനുവദിക്കണമെന്നാവശ്യപ്പെട്ടു തുട
ങ്ങിയ സമരം 20 മാസക്കാലം നീണ്ടു നിന്നു .
1923 – ൽ കാക്കിനാഡ കോൺഗ്രസ്സ് സമ്മേളന
ത്തിൽ ടി കെ മാധവൻ അയിത്തോച്ചാടന പ്ര
മേയമവതരിപ്പിച്ചു . ഗാന്ധിജിയുടെ അനുഗ്രഹാ
ശിസ്സുകളോടെ ടി കെ മാധവൻ , കെ പി കേശവ
മേനോൻ , കെ കേളപ്പൻ , ജോർജ് ജോസഫ് എ
ന്നിവരുടെ നേതൃത്വത്തിൽ സമരം തുടങ്ങി .
ശ്രീനാരായണ ഗുരുവിന്റെ അനുഗ്രഹാശിംസുക
ളും സമരത്തിന് ആവോളമുണ്ടായിരുന്നു . തമിഴ് നാട്ടിൽ നിന്നും പെരി
യോർ എന്ന ഇ വി രാമസ്വാമി നായ്ക്കർ സമര
ത്തിൽ പങ്കെടുക്കാനെത്തി . ആമചാടി തേവൻ
എന്ന ദളിത് നേതാവും സമരത്തിൽ ആദ്യന്തം
പങ്കെടുത്തു . സമര പന്തലിൽ നിന്നു മടങ്ങും
വഴി , സമരവിരോധികൾ തേവനെ മർദിച്ച് കണ്ണിൽ ചുണ്ണാമ്പു തേച്ചു . കള്ളക്കേസ്സിൽ കുടു
ക്കി ജയിലിലടച്ചു . സി രാജഗോപാലാചാരിയും
മന്നത്തു പത്മനാഭനും സമരത്തിൽ പങ്കെടു
ത്തു . സവർണ ജാഥയും , മിശ്രഭോജനവും , മിശ്ര
സഹവാസവും പ്രോത്സാഹിപ്പിക്കപ്പെട്ടു . ഗാന്ധിജി
ആദ്യമായി കേരളം സന്ദർശിച്ചത് സത്യഗ്രത്തി
ൽ പങ്കെടുക്കാനാണ് . പഞ്ചാബിൽ നിന്നും അകാലി നേതാക്കൾ പോലും പങ്കെടുത്തത്
സമരത്തിന് ദേശീയ ശ്രദ്ധ നേടിക്കൊടുത്തു .
ഗാന്ധിജി , ക്ഷേത്രത്തിന്റെ ഉടമസ്ഥരായിരുന്ന
ഇണ്ടൻ തുരുത്തി മനയിലെ പോറ്റിയെക്കണ്ട്
വഴി നടക്കാനുള്ള അവകാശം കൊടുക്കണമെ
ന്നഭ്യർത്തിച്ചു . എന്നാൽ , അവർ നികൃഷ്ട ജന്മങ്ങ
ളാണെന്നും , അതിനാൽ വഴി നടക്കാൻ സാധിക്കില്ല എന്ന മറുപടിയാണ് അവർ പറഞ്ഞത് .
വൈശ്യനായ ഗാന്ധിജിയെ മനയിൽ കയറ്റാതെ
മുറ്റത്ത് പന്തലിട്ടിരുത്തിയാണ് ചർച്ച നടത്തിയത് .
എന്നാൽ , സത്യഗ്രഹികൾ പിൻമാറിയില്ല . സമര
ത്തിന് പിൻതുണയേറി വന്നു . 20 മാസം നീണ്ട
സമരങ്ങൾക്കൊടുവിൽ കേരളത്തിലെ എല്ലാ
പൊതുനിരത്തുകളും എല്ലാ ജാതി വിഭാഗങ്ങൾ
ക്കുമായി തുറന്നു കൊടുത്തു . ഇതിന്റെ ചുവടു
പിടിച്ചാണ് ക്ഷേത്ര പ്രവേശന സമരങ്ങൾ തുടങ്ങുകയും ഫലപ്രാപ്തിയിലെത്തുകയും
ചെയ്തത് . ഇന്ത്യയിലെമ്പാടും നടന്ന അയിത്തോ
ച്ചാടന സമരങ്ങൾക്ക് ഊർജം പകരാൻ വൈക്കം സത്യഗ്രഹം നിമിത്തമായി .
