ജെ എൻ യുവിൽ ഇടതുപക്ഷത്തിന് വിജയം

At Malayalam
1 Min Read

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വൻ വിജയം. എ ബി വി പി സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തി പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി, ജനറല്‍ സെക്രട്ടറി എന്നീ നാലു സ്ഥാനങ്ങളും ഇടതുപക്ഷം സ്വന്തമാക്കി.

പ്രസിഡന്റായി ഇടതുസ്ഥാനാര്‍ഥി ധനഞ്ജയ് വിജയിച്ചു. എ ബിവി പി യുടെ ഉമേഷ് ചന്ദ്ര അജ്മീറയെ 922 വോട്ടുകള്‍ക്കാണ് ധനഞ്ജയ് പരാജയപ്പെടുത്തിയത്. ധനഞ്ജയ്ക്ക് 2,598 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ഉമേഷ് ചന്ദ്രക്ക് 1,676 വോട്ടുകളേ ലഭിച്ചുള്ളു.

ജനറല്‍ സെക്രട്ടറിയായി പ്രിയാന്‍ഷി ആര്യ വിജയിച്ചു. 2,887 വോട്ടുകളാണ് പ്രിയാന്‍ഷി ആര്യ നേടിയത്. ഇടതുപക്ഷത്തിന്റെ പിന്തുണയോടെ, ബി എ പി എസ് എ സ്ഥാനാര്‍ത്ഥിയായിട്ടാണ് ആര്യ മത്സരിച്ചത്. എ ബി വി പിയുടെ അര്‍ജുന്‍ ആനന്ദിന് 1,961 വോട്ടുകള്‍ ലഭിച്ചു.

ജോയിന്റ് സെക്രട്ടറിയായി ഇടതു സ്ഥാനാര്‍ത്ഥി എം ഒ സാജിദ് വിജയിച്ചു. എ ബി വി പിയുടെ ഗോവിന്ദ് ദാന്‍ഗിയെയാണ് തോല്‍പ്പിച്ചത്. വൈസ് പ്രസിഡന്റായി അവിജിത് ഘോഷ് തെരഞ്ഞെടുക്കപ്പെട്ടു. സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സിലെ കൗണ്‍സിലര്‍ സ്ഥാനാര്‍ത്ഥി എസ് എഫ്‌ ഐ പാനലില്‍ മത്സരിച്ച തൃശ്ശൂര്‍ ഇരിങ്ങാലക്കുട സ്വദേശിനി ഗോപിക ബാബുവും വിജയിച്ചു.

- Advertisement -

ഇടതു വിദ്യാര്‍ത്ഥി സംഘടനകളായ ഐസ, എസ് എഫ്‌ ഐ., എ ഐ എസ് എഫ്, ഡി എസ് എഫ് എന്നിവ സഖ്യമായാണ് മത്സരിച്ചത്. വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടില്‍ എ ബി വി പി മുന്നേറ്റം നടത്തിയെങ്കിലും പിന്നീട് ഇടത് സ്ഥാനാര്‍ത്ഥികള്‍ ലീഡ് തിരിച്ചു പിടിക്കുകയായിരുന്നു. നാലു വര്‍ഷത്തിനു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ 73 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment