മരച്ചീനി,കപ്പ,കൊള്ളി എന്നിങ്ങനെ പല പേരുകളില്‍ കേരളത്തില്‍ അറിയപ്പെടുന്ന,സാധാരണക്കാരന്റെ പ്രധാന ഇഷ്ട ഭക്ഷ്യവിഭവങ്ങളില്‍ ഒന്നായ ഈ കിഴങ്ങിന് എന്തൊക്കെ ഗുണങ്ങളുണ്ട് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?നമ്മുടെ നാട്ടില്‍ കപ്പ സുലഭമായതു കൊണ്ടും ചെറിയ ചെലവില്‍ ലഭിയ്ക്കുമെന്നതു കൊണ്ടും മലയാളിയ്ക്ക് ഇത് തീന്‍ മേശയിലെ പ്രിയപ്പെട്ട വിഭവമായി മാറി.
കാര്‍ബോഹൈഡ്രേറ്റ്,പ്രോട്ടീനുകള്‍,കാത്സ്യം എന്നിവയുടെ കലവറയാണ് കപ്പ.രോഗ പ്രതിരോധ ശേഷിവര്‍ധിപ്പിയ്ക്കാനും ഹൃദ്രോഗത്തെ ചെറുക്കാനും നിത്യഭക്ഷണ വിഭവങ്ങളില്‍ ഒന്നായി കപ്പയെ ഉള്‍പ്പെടുത്തിയാല്‍ മതിയാകും.മാത്രമല്ല പ്രായാധിക്യത്തിന്റെ ബാഹ്യലക്ഷണങ്ങള്‍ മറയ്ക്കാനും കാന്‍സറിനെ തടയുന്നതിനും കപ്പ ഉത്തമമാണന്നറിയുക. ആഴ്ചയില്‍ ഒരിയ്ക്കലെങ്കിലും കപ്പ ഉപയോഗിക്കുന്നവര്‍ക്ക് യൗവ്വനം നിലനിര്‍ത്താന്‍ കഴിയുമെന്നു ശാസ്ത്രീയ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. നല്ല രീതിയില്‍ പൊട്ടാഷ്യം കപ്പയിലുള്ളതിനാല്‍ രക്ത സമര്‍ദം ശരിയായ അളവില്‍ നിലനിര്‍ത്താനും സഹായിക്കും.വൃക്കകളുടെ ആരോഗ്യം വര്‍ധിപ്പിയ്ക്കുന്നു,ഓര്‍മശക്തിയ്ക്കും ഉത്തമം.കൂടാതെ അല്‍ഷിമേഴ്‌സിനെ തടയും.കാല്‍സ്യത്തിന്റെ സാന്നിധ്യം നല്ല തോതില്‍ ഉള്ളതിനാല്‍ എല്ലുകളുടെ തേയ്മാനത്തെ നിയന്ത്രിച്ച് മികച്ച ബലവും നല്‍കുന്നു.
കപ്പയുടെ കാര്യത്തില്‍ മലയാളികളുടെ ആശങ്ക,ഇതു പ്രമേഹരോഗം വര്‍ധിപ്പിയ്ക്കുമോ എന്നുള്ളതാണ്.ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ പ്രമേഹരോഗികള്‍ക്ക് ഇതു ധൈര്യപൂര്‍വം കഴിയ്ക്കാവുന്നതാണ്.തവിടില്ലാത്ത വെള്ളയരി കൊണ്ടുണ്ടാക്കുന്ന ചോറ്,ഇഡലി,ദോശ എന്നിവയേക്കാള്‍ എന്തുകൊണ്ടും ഉത്തമം നാരുകള്‍ നിറഞ്ഞ കപ്പ തന്നെയാണന്ന് ആഫ്രിക്കയില്‍ നടത്തിയ ഒരു പഠനത്തില്‍ പറയുന്നു.
മൈഗ്രയിന്‍ തലവേദന,ജന്നി എന്നിവ കുറയ്ക്കുന്നതിന് കപ്പയ്ക്ക് മികച്ച കഴിവുണ്ട്.മുടി കൊഴിച്ചിലിന് ശമനമുണ്ടാക്കുന്നതിനും മികച്ച ആഹാരമാണ് കപ്പ.ഇങ്ങനെയൊക്കെയാണെങ്കിലും കപ്പ കഴിയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിയ്ക്കണം.കപ്പയില്‍ ഹൈട്രജന്‍ സയനൈഡ് എന്ന വിഷസംയുക്തമുണ്ട്.എന്നാല്‍ കപ്പ വെള്ളത്തിലിട്ടു തിളപ്പിയ്ക്കുമ്പോള്‍ ഈ രാസപദാര്‍ഥം ഏകദേശം പൂര്‍ണമായും ലയിക്കും.എന്നാലും ചെറിയ തോതില്‍ അതു കപ്പയിലുണ്ടാകും.പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളായ ഇറച്ചി,മീന്‍ എന്നിവ കപ്പയോടൊപ്പം ചേര്‍ത്തു കഴിച്ചാല്‍ ഈ അവശേഷിയ്ക്കുന്ന വിഷാംശം കൂടി നിര്‍വീര്യമാക്കാം.എന്നാല്‍,സസ്യാഹാരികളാണങ്കില്‍ പയര്‍,ബീന്‍സ്,കടല എന്നിവയിലേതെങ്കിലും കറിയാക്കി കപ്പയോടൊപ്പം കഴിച്ചാല്‍ മതിയാകും.കപ്പ കൊണ്ടുള്ള ചിപ്‌സ് ഉപയോഗിയ്ക്കുന്നത് കൊളസ്‌ട്രോളും ട്രൈഗ്ലിസറൈഡും വര്‍ധിപ്പിയ്ക്കുമെന്നതിനാല്‍ അത് ഒഴിവാക്കുന്നത് തന്നെയാണ് നല്ലത്.
അങ്ങനെയെങ്കില്‍ കപ്പയെ സൈഡ് ഡിഷായി മാത്രം കാണേണ്ട,മുഖ്യ ധാരയില്‍ തന്നെ നിര്‍ത്തിക്കൂടെ? ഇനി പറയൂ,നമ്മുടെ മരച്ചീനി(കപ്പ)അടിപൊളിയല്ലേ?