ഓർമയിലെ ഇന്ന്, മാർച്ച് 18 : പി എൻ സുന്ദരം

At Malayalam
2 Min Read

അനശ്വര നടൻ ജയന്റെ അവസാന ചിത്രമായ കോളിളക്കം സിനിമയുടെ സംവിധായകൻ പി. എൻ. സുന്ദരത്തിന്റെ 90-ാം ജന്മവാർഷികം.

പി. എൻ. സുന്ദരം എന്ന പേര് പുതു തലമുറക്കാർക്ക് അത്ര പരിചയമുണ്ടാകില്ല .പക്ഷെ അനശ്വര നടൻ ജയൻ അവസാനമായി അഭിനയിച്ച കോളിളക്കം എന്ന ചിത്രത്തിന്റെ സംവിധായകനും
ഛായാഗ്രാഹകനുമായ,ഒരുകാലത്ത് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും പ്രശസ്തനായ ഛായാഗ്രാഹകനായിരുന്ന പി എന്‍ സുന്ദരം എന്നത് നാം ഓർക്കേണ്ടതാണ്. മലയാളം, തമിഴ്, തെലുഗു, കന്നഡ, ഹിന്ദി ചലച്ചിത്ര രംഗത്ത് ഏകദേശം നൂറിൽ അധികം സിനിമകളിൽ ഛായാഗ്രാഹകനായും മലയാളത്തിൽ അഞ്ചു സിനിമകളുടെ സംവിധായകനുമായിരുന്നു അദ്ദേഹം. കോളിളക്കം കൂടാതെ അയോദ്ധ്യ, അഗ്നിപുഷ്പം, ആയിരം ജന്‍‌മങ്ങള്‍, അപരാധി, കക്ക, പ്രതിജ്ഞ എന്നിവയാണ് സുന്ദരം സംവിധാനം ചെയ്ത സിനിമകള്‍. ഭാര്‍ഗവീനിലയം, നദി, പ്രതിജ്ഞ തുടങ്ങിയവയാണ് പി എന്‍ സുന്ദരം ഛായാഗ്രഹണം നിര്‍വഹിച്ച പ്രധാന മലയാള ചിത്രങ്ങള്‍. തമിഴിലെ മുൻകാല സൂപ്പർതാരങ്ങളായ എം ജി ആറിനും ശിവാജിക്കും ജയലളിയ്‌ക്കും പ്രിയങ്കരനായ ക്യാമറാമാനാണ് സുന്ദരം. അനുഭവം പുതുമൈ (തമിഴ്), ശാരദാ രാമുഡു (തെലുങ്ക്), ഏക് ഹി ഫൂല്‍, ജീവന്‍‌ധാര, ദില്‍ ഓര്‍ ദീവാര്‍, ദില്‍‌ദര്‍, ദില്‍ കാ രാജാ, ആന്‍‌സൂ ഓര്‍ മുസ്കാന്‍, ദില്‍ ഏക് മന്ദിര്‍ (ഹിന്ദി) എന്നീ സിനിമകളുടെ ഛായാഗ്രഹണവും പി എന്‍ സുന്ദരമാണ്. 1934 മാർച്ച് 18ന് പാലക്കാട് ജില്ലയിൽ പനങ്ങാട്ടിരിയിൽ ജനിച്ചു. സിനിമയിൽ ആകൃഷ്ടനായി മദ്രാസിലെത്തുകയും ആദ്യകാലത്തെ കഷ്ടപ്പാടുകൾക്കു ശേഷം വിജയവാഹിനി സ്റ്റുഡിയോയിൽ ക്യാമറാ അസിസ്റ്റന്റ് പിന്നീട് എ വിൻസെന്റിന്റെ സഹായിയായി ഛായാഗ്രഹണ രംഗത്തെത്തി. ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യ എന്ന സിനിമാ തൊഴിലാളികളുടെ സംഘടനയുടെ സ്ഥാപകാംഗമായ അദ്ദേഹം അതിന്റെ പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുണ്ട്. 1980 നവംബര്‍ 16ന് മദ്രാസിനടുത്ത് ഷോളാപുരത്ത് പി എന്‍ സുന്ദരം സംവിധാനം ചെയ്ത കോളിളക്കം എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടയിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലാണ് മലയാളസിനിമയിലെ കരുത്തനായ നടന്‍ ജയന്‍ കൊല്ലപ്പെട്ടത്.

ഉയർന്ത മനിതൻ എന്ന ചിത്രത്തിലെ ഛായാഗ്രഹണത്തിനു തമിഴ്നാട് സർക്കാരിൻ്റെചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടുണ്ട്. 2010 മാർച്ച് 22 ന് അന്തരിച്ചു.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment