ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടൻ കമൽഹാസന്‍റെ മക്കൾ നീതി മയ്യം പാർട്ടി ഡിഎംകെ സഖ്യത്തിൽ ലയിച്ചു. 2025 ലെ രാജ്യസഭാ തെരഞ്ഞടുപ്പിൽ എംഎൻഎമ്മിന് ഒരു സീറ്റ് വാഗ്ദാനം ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
ഡിഎംകെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിനും കമൽഹാസനും തമ്മിൽ നടന്ന ചർച്ചയിലാണ് തീരുമാനമായത്. ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാലയത്തിലായിരുന്നു ചർച്ച. കമൽഹാസന്‍റെ പാർട്ടി ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന വാർത്തകൾക്കിടയിലാണ് പുതിയനീക്കം.
