പതിനാലുകാരിയെ പീഡിപ്പിച്ച് മയക്ക് മരുന്ന് വിൽപന നടത്തിയ പ്രതിക്ക് അമ്പത്തിയഞ്ച് വർഷം കഠിന തടവ്

At Malayalam
1 Min Read

പതിനാലുകാരിയെ ഭീഷണിപ്പെടുത്തി വിവിധ സംസ്ഥാനങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കകയും മയക്കുമരുന്ന് വിൽപ്പന നടത്തിക്കുകയും ചെയ്ത കേസിൽ രണ്ടാനച്ചനായ മാറനല്ലൂർ സ്വദേശി അനീഷിന് അമ്പത്തിയഞ്ചു വർഷം കഠിനതടവിനും നാല്പതിനായിരം രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി അഞ്ചു മീര ബിർള ശിക്ഷിച്ചു .പിഴ അടച്ചില്ലെങ്കിൽ രണ്ടു വർഷവും നാലു മാസവും കൂടുതൽ തടവ് അനുഭവിക്കണം .പിഴത്തുക കുട്ടിക്ക് നൽകുകയും വേണം.

2019 – 20 കാലഘട്ടങ്ങളിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കുട്ടി ഏഴാം ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കെ കുട്ടിയുടെ അമ്മയെ രണ്ടാമത് വിവാഹം കഴിച്ചതാണ് പ്രതി. വിവാഹം കഴിഞ്ഞ് കുറച്ചുനാളുകൾക്കു ശേഷം പ്രതി കുട്ടിയും അമ്മയുമായി നാഗർകോവിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. അവിടെ വെച്ച് അമ്മ വീട്ടിൽ ഇല്ലാത്ത സമയത്ത് കുട്ടിയെ ഇയാൾ പീഡിപ്പിക്കുകയായിരുന്നു. കുട്ടി എതിർത്തെങ്കിലും ഭീഷണിപ്പെടുത്തി മർദ്ദിച്ചതിനുശേഷം ആണ് പീഡിപ്പിച്ചത്. തുടർന്ന് പല തവണ കുട്ടി കരഞ്ഞ് നിലവിളിച്ചെങ്കിലും വെളിയിൽ പറഞ്ഞാൽ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തിയതിനാൽ കുട്ടി പുറത്ത് പറഞ്ഞില്ല. തുടർന്ന് ആന്ധ്രയിലും വിശാഖപട്ടണത്തിലും ഇവരെ കൊണ്ടുപോയി അവിടെവച്ചും കുട്ടിയെ പീഡിപ്പിച്ചു. മയക്കുമരുന്ന് കച്ചവടത്തിന് വേണ്ടിയാണ് പ്രതി പല സംസ്ഥാനങ്ങളിലും പോയത്. കുട്ടിയെ അമ്മയും ഭീഷണിപ്പെടുത്തി മയക്കുമരുന്ന് കച്ചവടത്തിനും വിടുമായിരുന്നു. കുട്ടി അച്ഛനെയും സഹോദരനെയും ഫോണിൽ വിളിച്ച് സംഭവം പറയാൻ ശ്രമിച്ചപ്പോൾ പ്രതി ഭീകരമായി മർദ്ദിച്ചിരുന്നു. തിരുവനന്തപുരം തിരുമല താമസത്തിനു വന്നതിനു ശേഷം പീഡനം വീണ്ടും തുടർന്നു. ഇതിൽ മനംനൊന്ത് കുട്ടി ബന്ധുക്കളോട് പറയുകയായിരുന്നു .ബന്ധുക്കൾ ഇടപെട്ടിട്ടാണ് പൊലീസിൽ വിവരം അറിയിച്ചത്. പ്രതി ഒരു കൊലക്കേസിലും പ്രതിയാണ് .

പ്രോസിക്യൂഷൻ വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ എസ് വിജയ് മോഹൻ, അഡ്വ : അരവിന്ദ് ആർ എന്നിവർ ഹാജരായി. പൂജപ്പുര ഇൻസ്പെക്ടർ ആയിരുന്നു വിൻസന്റ് എം എസ് ദാസ്, ആർ റോജ് എന്നിവരാണ് കേസ് അന്വേഷണം നടത്തിയത് .പ്രോസിക്യൂഷൻ 29 സാക്ഷികളെ വിസ്തരിച്ചു 15 രേഖകളും രണ്ടു തൊണ്ടിമുതലുകളും ഹാജരാക്കി.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment