2024 ലെ തൃശൂര്‍ പൂരം എക്സിബിഷനോടനുബന്ധിച്ച് ജില്ലാ പഞ്ചായത്ത് പവലിയനില്‍ ഉത്പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും വില്‍ക്കുന്നതിനും താല്പര്യമുള്ളവരില് നിന്നും അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ കുടുംബശ്രീ, ചെറുകിട വ്യവസായ, പരമ്പരാഗത, കരകൗശല , പട്ടികജാതി /പട്ടികവര്‍ഗ സംരംഭകര്‍ക്ക് മാര്‍ച്ച് 13ന് വൈകിട്ട് അഞ്ചിനകം വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ഉദ്യം രജിസ്ട്രേഷന്, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം മാനേജര്‍ (ജില്ലാ പഞ്ചായത്ത്), ജില്ലാ വ്യവസായ കേന്ദ്രം, അയ്യന്തോള്‍, തൃശൂര്‍- 680003 വിലാസത്തില്‍ സമര്‍പ്പിക്കണം. ഐസ്ക്രീം, ജ്യൂസ്, ചായ, കാപ്പി, പാനീയങ്ങള്‍, ലഘുഭക്ഷണ ഇനങ്ങള്‍ എന്നിവയുടെ വില്പനയ്ക്ക് സ്റ്റാള്‍ അനുവദിക്കുന്നതല്ല.
ഫോണ്‍: 0487- 2360847