കോട്ടയത്ത് യുവാക്കള്‍ മലയില്‍ കുടുങ്ങി; ഫോൺ തുണച്ചു

At Malayalam
0 Min Read

കോട്ടയം പൂഞ്ഞാർ തെക്കേക്കര മുതുകോരമലയിൽ സന്ദർശനത്തിനു പോയ യുവാക്കൾ കുടുങ്ങി. രണ്ടു യുവാക്കളാണ് കുടുങ്ങിയത്. ഈരാറ്റുപേട്ട സ്വദേശികളായ നിഖിൽ,നിർമ്മൽ എന്നിവരാണ് മലയില്‍ അകപ്പെട്ടത്. വ‍ഴിയറിയാതെ നിന്ന ഇവരുടെ ഫോണില്‍ ഇടയ്ക്ക് റേഞ്ച് ലഭിച്ചത് തുണയായി.

ഈ സമയം യുവാക്കള്‍ ഫയര്‍ഫോ‍ഴ്സിനെ വിവരമറിയിച്ചു. പിന്നാലെ സ്ഥലത്തെത്തിയ ഈരാറ്റുപേട്ട ഫയർഫോഴ്സും ടീമും എമർജൻസി പ്രവർത്തകരും തിരച്ചിൽ ആരംഭിച്ചു. മഴയും കോടമഞ്ഞും രക്ഷാ പ്രവർത്തനത്തിനു തടസമായെങ്കിലും യുവാക്കളെ സംഘം കണ്ടെത്തി. ഇരുവരെയും കൂട്ടി ദൗത്യ സംഘം മലയിറങ്ങി.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment