മാലക്കള്ളൻ പോലീസ്

At Malayalam
1 Min Read

ചെന്നൈയിൽ സ്ത്രീയുടെ മാല മോഷ്ടിച്ച സംഭവത്തിൽ പൊലീസുകാരൻ അറസ്റ്റിൽ. അറുമ്പാക്കം മെട്രൊ സ്റ്റേഷനിൽ ഡ്യൂട്ടിക്കുണ്ടായ പൊലീസുകാരനാണ് മാല പൊട്ടിച്ചോടിയത്. ഇയാളെ യാത്രക്കാർ ചേർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. സ്‌റ്റേഷനിൽ സുരക്ഷാ ചുമതലയുളള സ്പെഷ്യൽ ബറ്റാലിയലിന്‍ കോൺസ്റ്റബിൾ രാജദുരൈ (26) യാണ് പിടിയിലായത്. വൈദ്യുത ബോർഡ് ജീവനക്കാരിയായ വിജയലക്ഷ്മിയുടെ ആറ് പവന്‍റെ മാലയാണ് ഇയാൾ മോഷ്ടിച്ചത്. പൊലീസിൽ ഏൽപ്പിക്കുന്നതിന് മുമ്പ് ആളുകൾ ഇയാളെ മർദ്ദിക്കുകയും ചെയ്തു.

കിൽപ്പോക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രാജദുരൈയെ ചൂളൈമേട് പൊലീസ് അറസ്റ്റ് ചെയ്തു. രാജദുരൈ കഴിഞ്ഞ 3 മാസമായി അറുമ്പാക്കം സ്റ്റേഷനിൽ ഡ്യുട്ടിയിലുണ്ട്. സമാനമായ മറ്റേതെങ്കിലും കുറ്റകൃത്യങ്ങളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment