സി പി എമ്മിലെ പ്രായപരിധി നിബന്ധനയ്ക്കെതിരെ വിമർശനവുമായി ജി സുധാകരന്. 75 വയസ് കഴിഞ്ഞുള്ള വിരമിക്കൽ പ്രസ്ഥാനത്തിന് ഗുണകരമാണോ എന്ന് പരിശോധിക്കണം. 75 വയസ് കഴിഞ്ഞ് വിരമിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പറഞ്ഞിട്ടില്ല.
പ്രത്യേക സാചര്യത്തിൽ പ്രായപരിധി കൊണ്ടുവന്നു. ഞങ്ങളെല്ലാം അംഗീകരിച്ചു. ചട്ടം കൊണ്ടു വന്നവർക്ക് അത് മാറ്റിക്കൂടേയെന്നും ജി സുധാകരന് ചോദിച്ചു.
