ടെക്‌നിക്കൽ എക്‌സ്‌പെർട്ട് നിയമനം

At Malayalam
1 Min Read
Man Hand writing Job Vacancy with black marker on visual screen. Isolated on background. Business, technology, internet concept. Stock Photo

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ ഓഫീസിൽ ടെക്‌നിക്കൽ എക്‌സ്‌പെർട്ട് (അഗ്രികൾച്ചർ) തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമിക്കുന്നു.

ഒരു ഒഴിവാണുളളത്. സംസ്ഥാന മണ്ണ് സംരക്ഷണ വകുപ്പ്, സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് എന്നിവയിൽ 42500-87000 ശമ്പള സ്‌കെയിലിൽ അസിസ്റ്റന്‍റ്ഡയറക്റ്ററുടെ റാങ്കിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം. നീർത്തടാധിഷ്ഠിത പ്ലാനിംഗിൽ ചുരുങ്ങിയത് അഞ്ചു വർഷത്തെ സജീവ പ്രവർത്തന പരിചയമുളളവർക്കു മുൻഗണന.

- Advertisement -

കേരള സർവീസ് റൂൾസ് പാർട്ട് 1 റൂൾ 144 പ്രകാരമുളള പത്രിക, വകുപ്പ് തലവൻ നൽകുന്ന നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്, ബയോഡാറ്റ എന്നിവ സഹിതം മാതൃസ്ഥാപനം മുഖേന അപേക്ഷിക്കണം.

അപേക്ഷകൾ മാർച്ച് 12നു വൈകിട്ട് അഞ്ചിന് മുമ്പ് ലഭിക്കണം. മിഷൻ ഡയറക്റ്റർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ, 3 –ാം നില, റവന്യൂ കോംപ്ലക്‌സ്, പബ്ലിക് ഓഫീസ്, വികാസ് ഭവൻ.പി.ഒ., തിരുവനന്തപുരം-695033 എന്ന വിലാസത്തിലാണ് അയക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക്: 0471 2313385, www.nregs.kerala.gov.in .

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment