ഉപതിരഞ്ഞെടുപ്പ് ഇങ്ങെടുത്ത് എൽഡിഎഫ്, 5 സീറ്റ് കൂടി

At Malayalam
0 Min Read

23 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിനു നേട്ടം. 5 സീറ്റ് എൽഡിഎഫിന് അധികം ലഭിച്ചു. യുഡിഎഫ് 10 സീറ്റിലും എൽഡിഎഫ് 9 സീറ്റിലും എൻഡിഎ 3 സീറ്റിലുമാണു വിജയിച്ചത്. ഒരിടത്ത് സ്വതന്ത്രൻ ജയിച്ചു. ആറിടത്ത് എൽഡിഎഫിന് അട്ടിമറി വിജയമാണ്.

കോൺഗ്രസിന്റെയും ബിജെപിയുടെയും സീറ്റുകളാണു പിടിച്ചെടുത്തത്. നേരത്തേ 4 സീറ്റുണ്ടായിരുന്ന എൽഡിഎഫിന് 5 സീറ്റ് അധികം നേടാനായി. 14 സീറ്റുണ്ടായിരുന്ന യുഡിഎഫ് 10 സീറ്റിലേക്കു ചുരുങ്ങി.4 സീറ്റുണ്ടായിരുന്ന ബിജെപിക്ക് ഉപതിരഞ്ഞെടുപ്പിൽ മൂന്നിടത്തേ ജയിക്കാനായുള്ളൂ.

Share This Article
Leave a comment