മലപ്പുറം മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ താല്‍ക്കാലികമായി ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി ജൂനിയര്‍ കാത്ത്ലാബ് ടെക്നീഷ്യന്, ന്യൂറോ ടെക്നീഷ്യന് എന്നീ തസ്തികയിലേയ്ക്ക് ജൂലൈയ് 22 ന് രാവിലെ 10.30 ന് വാക് – ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. കാത്ത്ലാബ് ടെക്നീഷ്യന് സർക്കാർ അംഗീകൃത ബി സി വി ടി / ഡി സി വി ടി കോഴ്സ് പാസ്സായിരിക്കണം. രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്, കാത്ത്ലാബ് പ്രവര്‍ത്തിപരിചയം എന്നിവയും ഉണ്ടായിരിക്കണം. ന്യൂറോ ടെക്നീഷ്യന് തസ്തികക്ക് സർക്കാർ അംഗീകൃത ഡിപ്ലോമ ഇന്‍ ന്യൂറോ ടെക്നോളജി രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
നിര്‍ദ്ദിഷ്ട യോഗ്യതയുള്ള 45 വയസ്സു തികയാത്ത ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട എല്ലാ അസ്സല് സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും ആധാര്‍ കാര്‍ഡും സഹിതം അന്നേ ദിവസം എത്തിച്ചേരണം. ഫോണ്‍ : 0483 – 2762037.
