കോഴിക്കോട് ഒരു കുടുംബത്തിലെ 5 പേരെ കാണാനില്ല

At Malayalam
1 Min Read

കോഴിക്കോട് ഒരു കുടുംബത്തിലെ 5 പേരെ കാണാനില്ലെന്ന് പരാതി. കൂരാച്ചുണ്ട് എരപ്പാം തൊടി മധുഷെട്ടിയുടെ ഭാര്യയേയും മക്കളേയും ബന്ധുക്കളെയുമാണ് കാണാതായത്. സർക്കസുകാരായ മധു ഷെട്ടിയും കുടുബവും കഴിഞ്ഞ 10 വർഷമായി കോഴിക്കോട് കൂരാച്ചുണ്ടിലാണ് താമസിക്കുന്നത്. മധു ഷെട്ടിയുടെ ഭാര്യ സ്വപ്ന , മക്കളായ പൂജശ്രീ (13) കാവ്യശ്രീ (12) സ്വപ്നയുടെ സഹോദരിയുടെ മക്കളായ ഭാരതി (18) തേജ് (17), എന്നിവരെയാണ് ജനുവരി 20 മുതൽ കാണാതായത്.

മധു ഷെട്ടി കൂരാച്ചുണ്ട് പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് അനേഷണം ഊർജ്ജിമാക്കി. ഇവരുടെ സിംകാർഡുകൾ പ്രവർത്തിക്കുന്നില്ലെങ്കിലും ഇവർ വൈഫൈയിലൂടെ സോഷ്യൽ മീഡിയ യൂസ് ചെയ്യുന്നുണ്ടെന്നാണ് പൊലീസിനെ കണ്ടെത്തൽ. . നിലവിൽ ഇവർ കർണാടകയിൽ ഉള്ളതായാണ് വിവരം. കൂരാച്ചുണ്ട് പൊലീസ് കർണാടകയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment