മന്ത്രി ചിഞ്ചു റാണിയുടെ വാഹനം അപകടത്തിൽപ്പെട്ടു.
ദേശീയപാതയിൽ കല്ലമ്പലം ഭാഗത്ത് വെച്ചാണ് അപകടം നടന്നത്.
മന്ത്രിക്ക് പരിക്കൊന്നുമില്ല. എതിരെ വന്ന കാറുമായിട്ടാണ് കൂട്ടിയിടിച്ചത്.
അപകടകരമായി കാർ ഓടിച്ചിരുന്ന വഞ്ചിയൂർ സ്വദേശിയെ കല്ലമ്പലം പൊലീസ് പിടികൂടി. മേൽ നടപടികൾ സ്വീകരിച്ചു.
തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു മന്ത്രി.
