കെട്ടിട നമ്പർ മാറ്റം ഈ മാസം മുതൽ

At Malayalam
1 Min Read

സംസ്ഥാനത്തെ നിലവിലുള്ള കെട്ടിട നമ്പറുകൾ ഉടൻ മാറും. ഡിസംബറിൽ നടത്തിയ തദ്ദേശ തെരഞ്ഞടുപ്പിനു മുന്നോടിയായുള്ള വാർഡ് പുനഃക്രമീകരണത്തിനനുസരിച്ചുള്ള പുതിയ കെട്ടിട നമ്പറിലെ മാറ്റം ഈ മാസം മുതൽ നടപ്പിലാക്കിത്തുടങ്ങും. വീടുകൾ അടക്കമുള്ള കെട്ടിടങ്ങൾക്കു പു തിയ നമ്പർ നൽകുന്ന നടപടി മാർച്ചിൽ തുടങ്ങാൻ പഞ്ചായത്ത് ഡയറക്ടേറ്റ് നിർദേശിച്ചതാണ്. എന്നാൽ, ഗ്രാമപഞ്ചായത്ത്, നഗരസഭാ ജീവനക്കാർ നിയമ സഭ തെരഞ്ഞുപ്പുമായി ബന്ധപ്പെട്ട ജോലികളിൽ മുഴുകിയതിനാലാണ് പുതിയ കെട്ടിട നമ്പർ നൽകുന്ന നടപടി ഏപ്രിലിലേക്ക് മാറ്റിയത്.

മാസങ്ങൾക്കു മുൻപ് നടന്ന വാർഡ് പുനഃക്രമീകരത്തെ തുടർന്ന് ഗ്രാമപഞ്ചായത്ത്, നഗരസഭകളിൽ രണ്ടും മൂന്നും വാർഡുകൾ അധികരിച്ചതിനാൽ പഴയ വാർഡുകളുടെ നമ്പറിൽ മാറ്റം വന്നിട്ടുണ്ട്. ഇതനുസരിച്ച് കെട്ടിട നമ്പറുകളിൽ മാറ്റം വരുത്തുന്നതിനാണ് തദ്ദേശ സ്ഥാപന അധികൃതർ നടപടി തുടങ്ങുന്നത്. നമ്പർ മാറ്റത്തിനു മുന്നോടിയായി കെട്ടിടങ്ങൾക്ക് നമ്പർ പ്ലേറ്റ് തയാറക്കണം. ഇതിൽ തദ്ദേശ സ്ഥാപനത്തിൻ്റെ പേര്, നമ്പർ മാറ്റുന്ന വർഷം, വാർഡ് നമ്പർ, കെട്ടിട നമ്പർ എന്നിവ രേപ്പെടുത്തണം. ഓരോ വാർഡുകളിലെ യും കെട്ടിട നമ്പർ ഉൾപ്പെടുത്തി നമ്പർ പ്ലേറ്റ് തയാറാക്കേണ്ട നട പടികൾ പൂർത്തിയാക്കാൻ ബാക്കിയുണ്ട്.

അതേസമയം പുതിയ റേഷൻ കാർഡ്, തൊഴിലുറപ്പിനുള്ള തൊഴിൽ കാർഡ് എന്നിവയ്ക്ക് അപേക്ഷിക്കാൻ വീട്ടുനമ്പർ കൂടിയേ തീരൂ. നമ്പർ നൽകാൻ വൈകുന്ന സാഹചര്യത്തിൽ റേഷൻ കാർഡിനും തൊഴിൽ കാർഡിനുമുള്ള അപേക്ഷകൾ സമർപ്പിക്കാൻ കാത്തിരിക്കാനാണ് മിക്ക സ്ഥലത്തും പഞ്ചായത്ത് അധികൃ തർ നിർദേശിക്കുന്നത്.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment