തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ ഉപരോധം അവസാനിപ്പിക്കുമെന്നുള്ള സൂചന നല്‍കി യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സ്ഥിരമായി തുറന്നുനൽകാനുള്ള തന്റെ തീരുമാനത്തിൽ ചൈന അതീവ സന്തുഷ്ടരാണെന്നാണ് തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ ട്രംപ് കുറിച്ചത്.
“ഹോർമുസ് കടലിടുക്ക് ഞാൻ സ്ഥിരമായി തുറന്നുകൊടുക്കുന്നതിൽ ചൈനയ്ക്ക് വലിയ സന്തോഷമുണ്ട്.
ലോകത്തിനും ചൈനയ്ക്കും വേണ്ടിയാണ് ഞാൻ ഇത് ചെയ്യുന്നത്. ഇത്തരം ഒരു പ്രതിസന്ധി ഇനി ഒരിക്കലും ഉണ്ടാവില്ല”- ട്രംപ് പറഞ്ഞു.
ഇറാനിലേക്ക് ആയുധങ്ങൾ അയക്കില്ലെന്ന് ചൈന സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി താൻ മികച്ച രീതിയിൽ ആശയവിനിമയം നടത്തുന്നുണ്ടെന്നും ഉടൻ തന്നെ ചൈന സന്ദർശിക്കുമെന്നും ട്രംപ് അറിയിച്ചു.
