കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം നടത്തിക്കൊടുക്കാന്‍ കൂട്ടുനിന്നെന്നാരോപിച്ച് സി പി എം നേതാക്കൾക്ക് എതിരെ പൊലീസിൽ പരാതി. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, മന്ത്രി വി ശിവൻകുട്ടി, എ എ റഹീം എം പി എന്നിവർക്ക് എതിരെയാണ് പരാതി. യൂത്ത് കോൺഗ്രസ്സ് കുന്നംകുളം നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് വിഘ്നേശ്വര പ്രസാദാണ് കുന്നംകുളം പൊലീസിൽ പരാതി നൽകിയത്.
പോക്സോ, ശൈശവ വിവാഹ നിരോധന നിയമം തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസ് ചുമത്തണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
