ആറന്മുള വള്ളസദ്യ മുൻകൂട്ടി ബുക്ക് ചെയ്യാമെന്ന് ദേവസ്വം ബോർഡ്

At Malayalam
0 Min Read

ആറന്മുള വള്ളസദ്യ കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് മുൻകൂട്ടി ബുക്കു ചെയ്യാനുള്ള സൗകര്യം തിരുവിതാംകൂർ ദേവസ്വം ബോർഡ് ഒരുക്കിയതായി അറിയിച്ചു. ആറന്മുള ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ തയ്യാറാക്കിയ പ്രത്യേക കൗണ്ടറിൽ നേരിട്ട് എത്തിയോ ഫോൺ വഴിയോ വള്ളസദ്യ യ്ക്കുള്ള കൂപ്പണുകൾ മുൻകൂട്ടി ബുക്ക് ചെയ്യാനാകും.

വള്ളസദ്യ കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറെ സഹായകരമാകുന്ന തീരുമാനമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇതിലൂടെ കൈക്കൊണ്ടിരിക്കുന്നത്. നിലവിൽ ഞായറാഴ്ച ദിവസത്തെ വള്ളസദ്യയാണ് മുൻകൂട്ടി ബുക്കു ചെയ്യാൻ സാധിക്കുക. ഒരാൾക്ക് 250 രൂപയാണ് വള്ളസദ്യയ്ക്കുള്ള നിരക്ക്.
കൂടുതൽ വിവരങ്ങൾക്ക് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ ഫോൺ നമ്പർ: 9188911536

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment