19,60,166 പേര് വോട്ട് രേഖപ്പെടുത്തി
നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയില്‍ 77.03 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 19,60,166 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ജില്ലയിലെ ആകെ വോട്ടര്‍മാരുടെ എണ്ണം 25,44,574 ആണ്.
ജില്ലയിലാകെയുള്ള 12,13,858 പുരുഷ വോട്ടര്‍മാരില്‍ 91,80,82 പേരും 13,30,664 സ്ത്രീ വോട്ടര്‍മാരില്‍ 10,42,061 പേരും
52 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരില്‍ 23 പേരും വോട്ട് രേഖപ്പെടുത്തി.
ഏറ്റവും കൂടുതല്‍ വോട്ടുകൾ രേഖപ്പെടുത്തിയത് കാട്ടാക്കട മണ്ഡലത്തിലാണ്, 80.72 ശതമാനം.
തൊട്ടുപിന്നിൽ 80.62 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ നേമം മണ്ഡലമാണ്. ഇവിടെ 13,8,000 പേർ വോട്ട് രേഖപ്പെടുത്തി. .
ആറ്റിങ്ങൽ മണ്ഡലത്തിലാണ് ജില്ലയിൽ കുറവ് വോട്ട് രേഖപ്പെടുത്തിയത് 73.82 ശതമാനം. ഇവിടെ 19,79,45 വോട്ടര്‍മാരില്‍ 14,61,28 പേര് വോട്ട് ചെയ്തു.
നിയോജകമണ്ഡലം, ആകെ വോട്ടര്‍മാര്‍, വോട്ട് ചെയ്തവര്‍, പോളിങ് ശതമാനം എന്ന ക്രമത്തിൽ
വർക്കല – 183280 – 135546 – 73.96%
ആറ്റിങ്ങൽ– 197945 – 146128-73.82%
ചിറയിൻകീഴ് – 195296 – 144769-74.13%
നെടുമങ്ങാട് – 198042 -155201-78.37%
വാമനപുരം – 187828 -145499-77.46%
കഴക്കൂട്ടം 164561 –
129374-78.62%
വട്ടിയൂർക്കാവ് – 165272 -127127-76.92%
തിരുവനന്തപുരം– 158545 -118732-74.89%
നേമം– 171178 -138000-80.62%
അരുവിക്കര – 181308 -143424-79.11%
പാറശ്ശാല – 195648 -151804-77.59%
കാട്ടാക്കട – 177094 -142942-80.72%
കോവളം – 201200 -151841-75.47%
നെയ്യാറ്റിൻകര – 167377 -129779 – 77.54%
