സെക്രട്ടേറിയറ്റിൽ വിളവെടുപ്പ്, ഓണം കുശാൽ

At Malayalam
0 Min Read

കൃഷി വകുപ്പിന്റെ ‘ഓണത്തിനൊരുമുറം പച്ചക്കറി’ പദ്ധതിയുടെ ഭാഗമായി സെക്രട്ടേറിയറ്റ് വളപ്പിൽ കൃഷി ചെയ്ത പച്ചക്കറികളുടെയും പൂക്കളുടെയും വിളവെടുപ്പ് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

വെണ്ടയ്ക്ക, പാവയ്ക്ക, പടവലം, ചീര, പയർ, വഴുതന, പച്ചമുളക്, ജമന്തിപ്പൂക്കൾ എന്നിവയാണ് സെക്രട്ടേറിയറ്റ് വളപ്പിൽ കൃഷി ചെയ്തിരുന്നത്. മുൻ വർഷങ്ങളിലും സെക്രട്ടേറിയറ്റിൽ പച്ചക്കറി കൃഷി നടത്തി വിളവെടുത്തിരുന്നു. മന്ത്രിമാരായ കെ രാജൻ, പി പ്രസാദ്, വി എൻ വാസവൻ, കെ കൃഷ്ണൻകുട്ടി, ജി ആർ അനിൽ, അബ്ദുറഹിമാൻ, ജെ ചിഞ്ചുറാണി, റോഷി അഗസ്റ്റിൻ, ഒ ആർ കേളു എന്നിവരും വിളവെടുപ്പിന് മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment