ഐ പി എൽ ലൈവ് സ്ട്രീമിംഗെന്ന പേരിൽ തട്ടിപ്പ്

At Malayalam
1 Min Read

ഐ പി എൽ ആവേശം തുടങ്ങാനിരിക്കെ, സൗജന്യ ലൈവ് സ്ട്രീമിംഗ് വാഗ്ദാനം ചെയ്ത് നിങ്ങളെ കാത്തിരിക്കുന്നത് വലിയൊരു ചതിക്കുഴിയാകാം. “XMTV Live” തുടങ്ങിയ വ്യാജ ആപുകളെ തിരിച്ചറിയുക.

സൗജന്യമായി ഐ പി എൽ കാണാം എന്ന പരസ്യത്തിലൂടെ വ്യാജ ആപുകൾ ഇൻസ്റ്റാൾ ചെയ്യാൻ നിങ്ങളെ പ്രേരിപ്പിക്കുന്നു. ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതോടെ നിങ്ങളുടെ ഫോണിലെ നിയന്ത്രണം തട്ടിപ്പുകാരുടെ കൈകളിലെത്തുകയും ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം നഷ്ടപ്പെടുകയും ചെയ്തേക്കാം.

ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ നിന്ന് സുരക്ഷിതരായിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക, സൗജന്യ വാഗ്ദാനങ്ങൾ വിശ്വസിക്കരുത്: “Free Streaming” എന്ന പേരിലുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുക.

ആപുകൾ ഡൗൺലോഡ് ചെയ്യാൻ ഒഫീഷ്യൽ ആപ് സ്റ്റോറുകൾ മാത്രം ഉപയോഗിക്കുക. കൂടാതെ ഡൗൺലോഡ് ചെയ്ത അപുകളിൽ അനുമതികൾ നൽകുമ്പോൾ ശ്രദ്ധിക്കുക: അപരിചിതമായ ആപ്പുകൾക്ക് ഫോണിലെ SMS, ബാങ്കിംഗ് വിവരങ്ങൾ, സ്ക്രീൻ ഷെയറിംഗ് എന്നിവയ്ക്കുള്ള അനുമതി നൽകരുത്.

- Advertisement -

ബാങ്ക് വിവരങ്ങൾ ഒ ടി പി എന്നിവ ആരുമായും കൈമാറരുത്, അപരിചിതമായ യാതൊരു പ്ലാറ്റ്‌ഫോമിലും നിങ്ങളുടെ UPI പിൻ (PIN) വിവരങ്ങൾ നൽകരുത്.

സൈബർ തട്ടിപ്പിന് ഇരയായാൽ ഉടൻതന്നെ 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന പോർട്ടലിലോ പരാതി രജിസ്റ്റർ ചെയ്യുക.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment