സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ വീണ്ടും സമരത്തിലേക്ക്

At Malayalam
0 Min Read

26 മുതൽ അനിശ്ചിതക്കാല പണിമുടക്ക് നടത്തുമെന്ന് നഴ്സുമാരുടെ സംഘടനയായ യു എൻ എ. മാനേജുമെൻ്റുകൾ ചർച്ചയ്ക്കു തയ്യാറാവാത്തതിനെ തുടർന്നാണ് സമരം. ചൊവ്വാഴ്ച മുതൽ സൂചന പണിമുടക്ക് തുടങ്ങുമെന്നും യു എൻ എ അറിയിച്ചിട്ടുണ്ട്. ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് നഴ്സുമാർ വീണ്ടും സമരത്തിനൊരുങ്ങുന്നത്.

നഴ്സുമാരുടെ സമരം മുമ്പ് ആശുപത്രികളുടെ പ്രവർത്തനത്തെ തന്നെ ബാധിച്ചതോടെ ഹൈക്കോടതി ഇടപെട്ടാണ് മാനേജ്മെൻ്റും യു എൻ എയും തമ്മിൽ ചർച്ച നടത്തുവാൻ അവസരം ഒരുക്കിയത്. എന്നാൽ ശമ്പള പരിഷ്ക്കരണം നടത്താൻ മാനേജ്മെൻ്റുകൾ തയ്യാറാവാത്ത സാഹചര്യത്തിലാണ് ഇപ്പോൾ നഴ്സുമാർ സമരം തുടരുവാൻ തീരുമാനിച്ചിരിക്കുന്നത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment