വിരമിക്കാൻ മടിച്ചവരെ പുറത്താക്കി എയർ ഇന്ത്യ

At Malayalam
1 Min Read

സ്വയം വിരമിക്കാൻ മടിച്ച ജീവനക്കാരെ എയർ ഇന്ത്യ പുറത്താക്കി. വോളൻ്ററി റിട്ടയർമെന്റ് പദ്ധതിയും റീ-സ്‌കില്ലിംഗ് അവസരങ്ങളും ഉൾപ്പെടെ എയർ ഇന്ത്യ മുന്നോട്ടുവെച്ച പദ്ധതികളോട് സഹകരിക്കാത്ത 180-ലധികം ജീവനക്കാരെയാണ് എയർ ഇന്ത്യ പിരിച്ചുവിട്ടത്. കഴിഞ്ഞയാഴ്ച്ചയാണ് എയർ ഇന്ത്യയുടെ ഈ നടപടി.നഷ്ടത്തിലായിരുന്ന എയർ ഇന്ത്യയെ 2022 ജനുവരി മുതൽ ടാറ്റ ഏറ്റെടുത്തിരുന്നു.

എയർ ഇന്ത്യയുടെ ബിസിനസ് കാര്യക്ഷമമാക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നതിനിടെയാണ് ഇത്തരത്തിലുള്ള നീക്കം. കഴിഞ്ഞ 18 മാസമായി എല്ലാ ജീവനക്കാരേയും വിലയിരുത്തുന്നതിന് സമഗ്രമായ ഒരു പ്രക്രിയയാണ് പിന്തുടരുന്നതെന്ന് എയർ ഇന്ത്യ വക്താവ് പറഞ്ഞു.കഴിഞ്ഞ 18 മാസമായി എല്ലാ ജീവനക്കാരേയും വിലയിരുത്തുന്നതിന് സമഗ്രമായ ഒരു പ്രക്രിയയാണ് പിന്തുടരുന്നത്. ഈ ഘട്ടത്തിൽ, ഒന്നിലധികം വോളണ്ടറി റിട്ടയർമെൻ്റ് സ്കീമുകളും റീ സ്കില്ലിങ് അവസരങ്ങളും വാഗ്ദാനം ചെയ്തിരുന്നു. വി ആർ എസ് അല്ലെങ്കിൽ റീ-സ്‌കില്ലിംഗ് അവസരങ്ങൾ പ്രയോജനപ്പെടുത്താൻ കഴിയാത്ത ജീവനക്കാർക്ക് പിരിഞ്ഞുപോകേണ്ടി വന്നതായി വക്താവ് അറിയിച്ചു.

എന്നാൽ എത്ര പേരെയാണ് പിരിച്ചുവിട്ടതെന്ന് വക്താവ് അറിയിച്ചില്ലെങ്കിലും 180ലധികം ജീവനക്കാരെ പിരിച്ചുവിട്ടതായി പി ടി ഐ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ടാറ്റ ഗ്രൂപ്പ് എയർലൈൻ ഏറ്റെടുത്തതിനു ശേഷം രണ്ടു റൗണ്ടാണ് കമ്പനി ജീവനക്കാർക്ക് മുന്നിൽ വളണ്ടറി റിട്ടയർമെന്റ് സ്കീം വച്ചത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment