*ജി സുധാകരനെതിരായ മുഖ്യമന്ത്രി പിണറായി വിജയൻ്റെ പരാമർശത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജി സുധാകരനെതിരെ മുഖ്യമന്ത്രി നടത്തിയ പ്രയോഗം അദേഹം വഹിക്കുന്ന പദവിക്ക് ചേർന്നതല്ലെന്നും ഇത്രയും വില കുറഞ്ഞ പദം ഒരു മുഖ്യനും ഇതിനു മുൻപ് ഉപയോഗിച്ചിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു
*അച്ഛന് ഗോവിന്ദ വാര്യരുടെ ജോലി സംബന്ധിച്ച് രാഷ്ട്രീയ എതിരാളികള്‍ നടത്തുന്ന പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി തൃക്കരിപ്പൂരിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി സന്ദീപ് വാര്യര്‍. ഗോവിന്ദ വാര്യര്‍ ഇന്ത്യന്‍ സൈന്യത്തില്‍ മാത്രമല്ല, വിദേശ കാര്യ വകുപ്പിലും അതിനു ശേഷം ഇന്ത്യന്‍ റെയില്‍വെയിലും ജോലി ചെയ്തിട്ടുണ്ടെന്ന് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു. പാര്‍ട്ടി ചീട്ടില്‍ പിന്‍വാതില്‍ നിയമനം മാത്രം ശീലമുള്ള നിങ്ങള്‍ക്ക് മെറിറ്റില്‍ ജോലി കിട്ടിയവനെ കാണുമ്പോള്‍ അത്ഭുതമായിരിക്കുമെന്നും സന്ദീപ് വാര്യര്‍ കുറിച്ചു.
*രമേഷ് പിഷാരടിക്കെതിരായ കോമാളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് തോമസ് ഐസക്. അദ്ദേഹത്തിന്റെ അഭിനയമികവില്‍ എതിര്‍അഭിപ്രായമില്ലെന്നും മനോവിഷമം ഉണ്ടാക്കിയതില്‍ ഖേദമുണ്ടെന്നും തോമസ് ഐസക് പറഞ്ഞു. പലസ്തീന് വിഷയത്തിലെ പരാമര്‍ശത്തെയാണ് വിമര്‍ശിച്ചതെന്നും ഐസക് വ്യക്തമാക്കി.
*പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച തൃശ്ശൂരിലെത്തും. എൻ ഡി എ സ്ഥാനാർത്ഥി പത്മജ വേണുഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാൻ വേണ്ടിയാണ് പ്രധാനമന്ത്രിയെത്തുക. റോഡ് ഷോയിലും പങ്കെടുക്കും. ആദ്യം പാലക്കാട് എത്തിയതിനു ശേഷമായിരിക്കും തൃശ്ശൂരിലേക്ക് എത്തുക എന്ന വിവരമാണ് പുറത്തുവരുന്നത്. പത്മജക്കൊപ്പം പ്രധാനമന്ത്രി റോഡ് ഷോയിൽ പങ്കെടുത്തേക്കും.
*കോഴിക്കോട് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മതിലും തകര്‍ത്ത് വീട്ടിലേക്ക് ഇടിച്ചുകയറി. ഇന്നു രാവിലെ കോഴിക്കോട് അഴിഞ്ഞിലത്താണ് സംഭവം. ബസ് മതിൽ തകര്‍ത്ത് വീട്ടിലേക്ക് ഇടിച്ചുകയറുന്നതിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഉറങ്ങികിടക്കുകയായിരുന്ന വീട്ടുകാര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
*മുസ്ലിം ലീഗ് അധ്യക്ഷൻ സാദിഖലി തങ്ങൾക്കെതിരായ അധിക്ഷേപ പോസ്റ്റ് അദ്ദേഹത്തെ അപമാനിക്കാനുള്ള ശ്രമമാണെന്ന് തവനൂരിലെ എൽ ഡി എഫ് സ്ഥാനാർഥി കെ ടി ജലീൽ. തങ്ങളെ താറടിച്ചു കാണിക്കാനുള്ള കുൽസിത ശ്രമമാണ് നടക്കുന്നത്. ഏതു മാന്യനേയും മോശമാക്കാൻ എ ഐ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതു പോലുള്ള വഴി സ്വീകരിക്കുന്നവർ ചെയ്യുന്ന മഹാപരാധം മാപ്പർഹിക്കാത്തതാണ്. പൊലീസ് ശക്തമായ ഇടപെടൽ നടത്തണമെന്നും കെ ടി ജലീൽ ആവശ്യപ്പെട്ടു.
