സന്ദീപ് വാര്യർക്ക് സ്വാഗതം, തവനൂരിൽ സന്ദീപ് വാര്യർക്കായി ഫ്ലക്സ്

At Malayalam
1 Min Read

നിയമസഭാ തെരഞ്ഞെടുപ്പിൽ തവനൂർ മണ്ഡലത്തിൽ കെ പി സി സി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർക്കായി ഫ്‌ളക്‌സ്. പൊറൂക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ പേരിൽ ആണ് ഫ്‌ളക്‌സ് പ്രത്യക്ഷപ്പെട്ടത്. തവനൂരിന്റെ മണ്ണിലേക്ക് സന്ദീപ് വാര്യർക്ക് സ്വാഗതം എന്നാണ് ഫോട്ടോ സഹിതമുള്ള ഫ്ളക്സിലെ വാചകം.

തവനൂരിലെ സ്ഥാനാർത്ഥിയെ പാർട്ടി നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിക്കും മുൻപെയാണ് ഫ്‌ളക്‌സ് വെച്ചത്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ തവനൂർ മണ്ഡലത്തിലെ ഏഴ് ഗ്രാമപഞ്ചായത്തിലും യു ഡി എഫ് ആണ് ഭരണം പിടിച്ചത്. ഇത് നിയമസഭാ തെരഞ്ഞെടുപ്പിലും ഗുണം ചെയ്യുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. അതേസമയം എൽ ഡി എഫിൽനിന്ന് മുൻ മന്ത്രി കെ ടി ജലീൽ തവനൂരിൽ മത്സരിക്കുമെന്നാണ് സൂചന.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment