മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യലയത്തിൽ 4 ഐ എ എസ് ഉദ്യോഗസ്ഥർ കൂടി

At Malayalam
1 Min Read

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള അധിക ജോലികൾക്കായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിൽ താൽകാലിക വിഭാഗങ്ങൾ രൂപീകരിച്ചു.

തെരഞ്ഞെടുപ്പ് ( പെരുമാറ്റച്ചട്ടം മീഡിയ ) വിഭാഗത്തിൽ പി ബി നൂഹ് ഐ എ എസ്, തെരഞ്ഞെടുപ്പ് ( ധനവിനിയോഗം, ഐ ടി ) വിഭാഗത്തിൽ ജെറോമിക് ജോർജ് ഐ എ എസ് എന്നിവരെയാണ് നിയമിച്ചത്.

തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കുന്നതുവരെ ഈ ക്രമീകരണം നിലവിലുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ അറിയിച്ചു.

പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട അനുമതി നൽകലും ലംഘനങ്ങൾ പരിശോധിക്കലുമാണ് പി ബി നൂഹ് നയിക്കുന്ന വിഭാഗത്തിന്റെ പ്രധാന ചുമതല. പെയ്ഡ് വാർത്തകൾ അടക്കമുള്ള കാര്യങ്ങളിൽ മാധ്യമങ്ങളെ നിരീക്ഷണവിധേയമാക്കൽ, മാധ്യമ സംബന്ധിയായ പരാതികൾ* . എന്നിവ ഈ വകുപ്പിന്റെ പരിധിയിൽ ഉൾപ്പെടുന്നു.
തെരഞ്ഞെടുപ്പ് കാലയളവിലെ ധന വിനിയോഗ നിരീക്ഷണവും എൻഫോഴ്‌സ്‌മെന്റ് ഏജൻസികളെ സംബന്ധിച്ച കാര്യങ്ങൾ, തപാൽ വോട്ടുകൾ, ഇലക്ഷൻ കമ്മിഷനുമായിമായി ബന്ധപ്പെട്ട വെബ്സൈറ്റ് / ആപ്പുകളുടെ വിനിയോഗം എന്നിവയാണ് ജെറോമിക് ജോർജിൻ്റെ ചുമതലകൾ. ഇവരെ കൂടാതെ ഹർഷിൽ ആർ മീണ, മിഷൽ സാഗർ ഭരത് എന്നീ ഐ എ എസ് ഉദ്യോഗസ്ഥരെ ഡെപ്യൂട്ടി സി ഇ ഒമാരായും നിയമിച്ചിട്ടുണ്ട്.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment