തിരുവനന്തപുരം ജില്ലയില്‍ മറൈന്‍ ക്യാച്ച് അസ്സെസ്‌മെന്റ് സര്‍വെ നടത്തുന്നതിനായി എന്യൂമറേറ്ററെ തെരഞ്ഞെടുക്കുന്നതിനായി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
ഒരു വർഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം നടത്തുക. 20 നും 40 നും ഇടയില്‍ പ്രായമുള്ള, ഫിഷറീസ് സയന്‍സില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവരായിരിക്കണം അപേക്ഷകർ.
താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ മാര്‍ച്ച് 13 ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം കമലേശ്വരത്തുള്ള ഫിഷറീസ് ഡപ്യുട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ അഭിമുഖത്തിനായി എത്തണം. യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുകയും വേണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 – 2450773 .
