വിവാദങ്ങൾക്കിടെ നിയമസഭയിൽ എത്തിയതിനു പിന്നാലെ ശബരിമല ദർശനത്തിനെത്തി കോൺഗ്രസ് എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ. അടൂരിലെ വീടിന് അടുത്തുള്ള ക്ഷേത്രത്തിൽ നിന്ന് കെട്ട് നിറച്ചാണ് രാഹുൽ മാങ്കൂട്ടത്തിൽ ശബരിമലയിൽ ദർശനത്തിനായി പോയത്. രാത്രി ദർശനം കഴിഞ്ഞ് മടങ്ങും.
കഴിഞ്ഞ ദിവസം ലൈംഗിക ആരോപണത്തെത്തുടർന്നുള്ള വിവാദ കൊടുങ്കാറ്റിനിടെ ആകാംക്ഷകൾക്ക് വിരാമമിട്ട് പാലക്കാട് എം എൽഎ കൂടിയായ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തിയിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാട് തള്ളിയാണ് രാഹുൽ നിയമസഭയിലെത്തിയത്. ഇതിനു പിന്നാലെ ശനിയാഴ്ച മുതൽ മണ്ഡലത്തിൽ സജീവമാകുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചിരുന്നു.
