കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരന്‍ ബി ജെ പി വേദിയില്‍

At Malayalam
1 Min Read

കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരന്‍ വി ജെ ഷാജി ബി ജെ പി വേദിയില്‍. ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ ധര്‍മടത്ത് നടന്ന മെഗാ അദാലത്തിലാണ് ഷാജി എത്തിയത്. കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റാണ് ഷാജി. ബി ജെ പിയില്‍ ചേരുന്നത് ആലോചനയിലാണെന്നും ഷാജി പറഞ്ഞു.

കെ കരുണാകരന്റെയും എ കെ ആന്റണിയുടെയും മക്കള്‍ക്ക് ബി ജെ പിയില്‍ പോകാമെങ്കില്‍ തനിക്കുമാവാമെന്നും ഷാജി പ്രതികരിച്ചു. അദാലത്തില്‍ പരാതി നല്‍കാനാണ് എത്തിയതെന്നും ഷാജി പറഞ്ഞു.

കെ കരുണാകരന്റെ മകൾ പത്മജ വേണുഗോപാലും എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയും നിലവില്‍ ബി ജെ പി നേതാക്കളാണ്. എ ഐ സി സി സോഷ്യല്‍ മീഡിയ ആന്‍ഡ് ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ സെല്‍ ദേശീയ കോ ഓര്‍ഡിനേറ്റര്‍ ആയിരുന്നു അനില്‍ ആന്റണി. പത്മജ വേണുഗോപാലും കോണ്‍ഗ്രസിന്റെ പ്രധാന ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment