പന്തയം ജയിക്കാനായി ഗുഡ്സ് ട്രെയിനിന് മുകളിൽ കയറിയ വിദ്യാർത്ഥിക്ക് ഗുരുതര പൊള്ളൽ. പൊള്ളലേറ്റ ഇടപ്പള്ളി സ്വദേശി ആന്റണി ജോസിനെ (17) ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇടപ്പള്ളി റെയിൽവേ സ്റ്റേഷനിലാണ് സംഭവം. നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രൈനിന് മുകളിലാണ് ആന്റണി കേറിയത്. വലിയ അളവില്‍ പ്രവഹിച്ചുകൊണ്ടിരുന്ന വൈദ്യുതിലൈനില്‍ നിന്നാണ് ആന്റണിക്ക് പൊള്ളലേറ്റത്. ആന്തരിക അവയവങ്ങള്‍ക്ക് പൊള്ളലുണ്ടെന്നാണ് വിവരം. തീവ്രപരിചരണ വിഭാഗത്തിലാണ് ആന്റണി. സംഭവത്തില്‍ ആര്‍പിഎഫ് അന്വേഷണം ആരംഭിച്ചു.
