മീനമാസ പൂജയ്ക്കും ശബരിമല ഉത്സവത്തിനുമായി നട തുറക്കുമ്പോൾ ശബരിമല സന്നിധാനത്ത് റൂം ബുക്ക് ചെയ്തു താമസിക്കാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾക്കായി ഓൺലൈൻ റും ബുക്കിംഗ് ഇന്നു (മാർച്ച് 6) മുതൽ ആരംഭിക്കും.
www.onlinetdb.com എന്ന വെബ്സൈറ്റ് വഴിയാണ് റൂം ബുക്ക് ചെയ്യേണ്ടത്. മീനമാസ പൂജയോട് അനുബന്ധിച്ച് മാർച്ച് 14 മുതൽ മാർച്ച് 19 വരെയും ശബരിമല ഉത്സവത്തിനായി മാർച്ച് 22 മുതൽ ഏപ്രിൽ ഒന്നു വരെയുമാണ് ദർശനത്തിന് അവസരമുള്ളത്. സന്നിധാനത്ത് താമസിക്കാൻ ഉദ്ദേശിക്കുന്ന ദിവസത്തിന് പരമാവധി 14 ദിവസങ്ങൾക്കു മുമ്പു വരെ ഓൺലൈനായി റൂം ബുക്ക് ചെയ്യാം. എല്ലാ ദിവസവും രാത്രി 12 മണിക്ക് 14 ദിവസങ്ങൾ കഴിഞ്ഞുള്ള തീയതിയിലെ റൂം ബുക്കിംഗ് ഓപ്പൺ ആകും. ദർശനത്തിലെത്തുന്ന ഭക്തജനങ്ങൾ നിർബന്ധമായും www.sabarimalaonline.org എന്ന വെബ്സൈറ്റ് വഴി ദർശനത്തിനുള്ള വെർച്ചൽ ക്യൂ സ്ലോട്ട് കൂടി ബുക്ക് ചെയ്യേണ്ടതാണ്.
