ചന്ദ്രഗ്രഹണം ഇന്ന്, രക്ത ചന്ദ്രൻ ദൃശ്യമാകും

At Malayalam
2 Min Read

ആകാശത്ത് ദൃശ്യ വിസ്മയം തീർത്തു കൊണ്ട് ഇന്ന് ഇന്ത്യയുൾപ്പെടെയുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി രാജ്യങ്ങളിലായി നിരവധി സമയങ്ങളിലായി പൂർണ ചന്ദ്രഗ്രഹണം ദൃശ്യമാകും.

സൂര്യനും ചന്ദ്രനും ഇടയിൽ ഭൂമി കൃത്യമായി ഒരു നേർരേഖയിൽ വരികയും ഭൂമിയുടെ നിഴൽ ചന്ദ്രനെ പൂർണമായും മറയ്‌ക്കുകയും ചെയ്യുന്ന പ്രതിഭാസമാണ് ചന്ദ്രഗ്രഹണം. സൂര്യപ്രകാശം നേരിട്ട് ചന്ദ്രനിൽ പതിക്കാതെ ഭൂമി തടയുന്നതാണ് ഇതിന് കാരണം. ചന്ദ്രന്‍ വലത്തു നിന്ന് ഭൂമിയുടെ നിഴലിലൂടെ കടന്നുപോകുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുക. ഇന്ന് ഗ്രഹണ സമയത്ത്, ചന്ദ്രന്‍ ചിങ്ങരാശിയില്‍ ആയിരിക്കും. .
ഭാരതത്തില്‍ പശ്ചിമ ബംഗാള്‍, ത്രിപുര, മിസോറാം, മേഘാലയ, മണിപ്പൂര്‍, അസം, അരുണാചല്‍ പ്രദേശ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ പൂര്‍ണചന്ദ്രഗ്രഹണം ദൃശ്യമാവും. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ വൈകിട്ട് 5.18 മുതല്‍ 5.32 വരെയാണ് ചന്ദ്രന്‍ ഭൂമിയുടെ നിഴലാല്‍ പൂര്‍ണമായി മറയ്‌ക്കപ്പെടുക.

കേരളത്തില്‍ ഗ്രഹണം ഭാഗികമാണ്. ഒബ്‌സര്‍വേറ്ററിയുടെ കണക്കനുസരിച്ച് വൈകിട്ട് 6.30 മുതല്‍ 7.53 വരെയാണ് കേരളത്തില്‍ ഗ്രഹണം. എന്നാല്‍ പഞ്ചാംഗപ്രകാരം ഈ സമയത്തില്‍ വ്യത്യാസമുണ്ട്. ഗ്രഹണത്തിനു സന്ധ്യാസ്പര്‍ശമുള്ളതിനാല്‍ ഇതു കേരളത്തില്‍ ആചരണീയമാണ്.

പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകുന്നിടത്തെല്ലാം ചന്ദ്രന്‍ കടുംചുവപ്പു കലര്‍ന്ന ഓറഞ്ച് നിറത്തിലാണ് ദൃശ്യമാവുക. ചന്ദ്രന്‍ കടുംചുവപ്പ് കലര്‍ന്ന ഓറഞ്ച് നിറമായി മാറുന്ന ഈ പ്രതിഭാസം രക്തചന്ദ്രന്‍ എന്നാണ് അറിയപ്പെടുന്നത്. പൂർണ ചന്ദ്രനെ ഭൂമി പൂർണമായും മറയ്‌ക്കുന്നതോടെ രക്തനിറമുള്ള ചന്ദ്രൻ പ്രത്യക്ഷപ്പെടും. പൂര്‍ണ്ണഗ്രഹണ ഘട്ടത്തില്‍ മാത്രമേ രക്തചന്ദ്രനെ കാണാന്‍ കഴിയൂ. ഇന്നു വൈകിട്ട് ഈ അവസരം നഷ്ടപ്പെടുത്തിയാൽ അത്ഭുത പ്രതിഭാസം കാണാൻ ഇനി 2029 വരെ കാത്തിരിക്കേണ്ടിവരും. ഉച്ചകഴിഞ്ഞ് ആരംഭിക്കുന്ന ഗ്രഹണത്തിന്റെ വിവിധ ഘട്ടങ്ങൾ ദൃശ്യമാകുന്ന സമയക്രമം ഇന്ത്യൻ കാലാവസ്ഥ വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. ചന്ദ്ര ഗ്രഹണം പകൽ ഉച്ചകഴിഞ്ഞ് 3 മണി 23 മിനിറ്റ് മുതൽ 6 മണി 53 മിനിറ്റ് വരെയാണ് ഉണ്ടാവുക. പൂർണ ഗ്രഹണം തുടങ്ങുന്നത് വൈകീട്ട് 4:34 ന് ആയിരിക്കും. ഈ സമയത്താണ് രക്തചന്ദ്രൻ ആഗതമാകുക. പിന്നീട് ഏകദേശം ഒരു മണിക്കൂർ നേരത്തേക്ക് പൂർണ ചന്ദ്രഗ്രഹണം നഗ്നനേത്രങ്ങൾ കൊണ്ട് കാണാം.5.30 ആകുമ്പോഴേക്കും പരമാവധി ഗ്രഹണത്തിലേക്കെത്തുകയും ചന്ദ്രന് പൂർണ്ണമായും ചുവപ്പ് നിറമാവുകയും ചെയ്യും.
ഇന്ത്യയിൽ മിക്കയിടങ്ങളിലും ചന്ദ്രോദയ സമയത്ത് ഗ്രഹണത്തിന്റെ അവസാന ഘട്ടങ്ങളായിരിക്കും ദൃശ്യമാവുക. വടക്കുകിഴക്കൻ ഇന്ത്യ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ പൂർണ ചന്ദ്രഗ്രഹണത്തിന്റെ അവസാന നിമിഷങ്ങൾ കാണാൻ സാധിക്കും.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment