ആറ്റിങ്ങൽ സീറ്റിൽ കോൺഗ്രസ് തന്നെ മത്സരിക്കണമെന്ന്

At Malayalam
1 Min Read

തിരുവനന്തപുരം ജില്ലയിൽ ഇടതട കോട്ടയായി കണക്കാക്കുന്ന മണ്ഡലമാണ് ആറ്റിങ്ങൽ. സംവരണ മണ്ഡലമായ ഇവിടെ ഇക്കുറി ഗൗരവമുള്ള മത്സരത്തിനായി യു ഡി എഫ് തയ്യാറാകണമെന്ന ആവശ്യമാണ് കോൺഗ്രസിൽ നിന്നും ഉയരുന്നത്. കഴിഞ്ഞ തവണ ആർ എസ് പി മത്സരിച്ച സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യം പ്രാദേശിക കോൺഗ്രസ് നേതാക്കൾ മുന്നോട്ടു വയ്ക്കുന്നു.

നിലവിലെ എം എൽ എ ഒ എസ് അംബികയോ മുൻ എം എൽ എ ബി സത്യനോ വർക്കല മുൻസിപ്പാലിറ്റി മുൻ ചെയർമാൻ ബിജുവോ ആയിരിക്കും ഇടതുമുന്നണിക്കായി രംഗത്ത് ഇറങ്ങുക. എന്നാൽ ഇക്കുറി മണ്ഡലം പിടിച്ചെടുക്കണമെന്ന് ആഗ്രഹിക്കുന്ന കോൺഗ്രസ് മുൻ എം പി രമ്യാഹരിദാസിൻ്റെയും കൊടിക്കുന്നിൽ സുരേഷ് എം പിയുടേയും പേരുകളാണ് മുന്നോട്ടു വയ്ക്കുന്നത്.

എന്നാൽ ഘടക കക്ഷികളുമായുള്ള സീറ്റു വിഭജന ചർച്ചകൾ കഴിഞ്ഞാൽ മാത്രമേ ആറ്റിങ്ങലിൻ്റെ കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയൂ എന്ന നിലപാടിലാണ് ഡി സി സി നേതൃത്വം.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment