കേരള കോൺഗ്രസ് (എം) നേതൃത്വത്തിൽ ഭിന്നതയുമില്ലെന്നും ചെയർമാന് വിധേയപ്പെട്ട് നിൽക്കുമെന്നും റോഷി അഗസ്റ്റിൻ

At Malayalam
1 Min Read

കേരള കോൺഗ്രസ് (എം) നേതൃത്വത്തിൽ യാതൊരു ഭിന്നതയുമില്ലെന്ന് മന്ത്രി റോഷി അ​ഗസ്റ്റിൻ വ്യക്തമാക്കി. പാർട്ടി ചെയർമാനോട് പൂർണമായും വിധേയപ്പെട്ട് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ ഒരു വാർത്താചാനലിനോട് പ്രതികരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

പാർട്ടി ചെയർമാൻ ജോസ് കെ മാണിയുമായി തനിക്കു യാതൊരു അഭിപ്രായഭിന്നതയുമില്ലെന്നും ഇരുവരെയും വേർപെടുത്താൻ ചിലർ ശ്രമിക്കുന്നുണ്ടെങ്കിലും അതു വിജയിക്കില്ലെന്നും റോഷി അഗസ്റ്റിൻ വ്യക്തമാക്കി. തങ്ങൾ ഒരുമെയ്യ് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരള കോൺഗ്രസിൽ ആഭ്യന്തര അസന്തോഷമുണ്ടെന്ന വാർത്തകൾ പുറത്തു വന്ന സാഹചര്യത്തിലാണ് റോഷി അഗസ്റ്റിന്റെ പ്രതികരണം. ചില വിഷയങ്ങളിൽ ജോസ് കെ മാണിയുടെ നിലപാടിൽ നിന്ന് വ്യത്യസ്തമായി അഭിപ്രായപ്പെട്ടുവെന്ന പ്രചാരണങ്ങൾ ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് പാർട്ടിയിൽ ആശയക്കുഴപ്പമില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിൽ ജോസ് കെ മാണി തന്നെ മത്സരിക്കുമെന്നായിരുന്നു റോഷി അഗസ്റ്റിൻ പറഞ്ഞിരുന്നത്. എന്നാൽ ഇത് മാധ്യമങ്ങൾ ഭാവനയിൽ നിന്ന് പറയുന്നതാണെന്നായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം. ചെയർമാനാണ് സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നതെന്ന് റോഷി അഗസ്റ്റിൻ തന്നോടു പറഞ്ഞെന്നും ജോസ് കെ മാണി വ്യക്തമാക്കിയിരുന്നു.

- Advertisement -

ആരു മത്സരിക്കുമെന്ന് പാർട്ടി തീരുമാനിക്കുമെന്നാണ് റോഷി പറഞ്ഞത്, തീരുമാനിച്ചുവെന്ന് അദ്ദേഹം പറഞ്ഞിട്ടില്ലെന്നും റോഷി അഗസ്റ്റിൻ ഒരിക്കലും അച്ചടക്ക ലംഘനം നടത്തിയിട്ടില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പാർട്ടിയിൽ അഭിപ്രായ വ്യത്യാസങ്ങളോ പ്രശ്‌നങ്ങളോ ഇല്ലെന്ന് ചൂണ്ടിക്കാണിച്ച് റോഷി അഗസ്റ്റിൻ രംഗത്തെത്തിയത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment