വാർത്തകൾ ഇതുവരെ

At Malayalam
2 Min Read

*ശബരിമല സ്വർണക്കൊള്ള : ശാസ്ത്രീയ പരിശോധനയ്ക്കായി ശ്രീകോവിലിൽ നിന്നുള്ള സാമ്പിൾ ശേഖരിക്കൽ രണ്ടാം ദിനത്തിൽ എസ് ഐ റ്റി. എസ് പി ശശിധരൻ്റെ നേതൃത്വത്തിലുള്ള എസ് ഐ റ്റി സംഘം സന്നിധാനത്ത്. വിശദമായ തെളിവ് ശേഖരണത്തിന് ശേഷം കുറ്റപത്രം സമർപ്പിക്കും.

*ആഗോള അയ്യപ്പ സംഗമത്തിന്റെ ചെലവിൽ നിന്ന് തലയൂരാൻ നീക്കം. ഈ മാസം 17 ന് നടക്കുന്ന യോഗം നിർണായകമാകും. ഊരാളുങ്കൽ അടക്കമുള്ള സ്ഥാപനങ്ങളോട് തുക കുറയ്ക്കാൻ ദേവസ്വം ബോർഡ് ആവശ്യപ്പെടും. സ്പോൺസർമാരിൽ നിന്നും കിട്ടേണ്ട പണം നേടിയെടാക്കാനും ശ്രമം.

*തിരുവല്ല സ്പാ കൂട്ട ബലാത്സംഗക്കേസിൽ ഏഴാം പ്രതി അറസ്റ്റിൽ. പിടിയിലായത് മഞ്ഞാടി സ്വദേശി ഷിൻ്റോ പി സണ്ണി. പിടികൂടിയത് ചങ്ങനാശേരിയിൽ നിന്ന് , ഒന്നാം പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നാണ് കേസിൽ ഏഴാമത് ഒരാൾ കൂടി ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. ഗുണ്ടാ പിരിവ് നൽകാത്ത വിരോധത്തിൽ സ്പാ ജീവനക്കാരിയെ ബലാത്സംഗത്തിന് ഇരയാക്കി എന്നതാണ് പൊലീസ് കേസ്.

*തിരുവനന്തപുരത്തെ വിജയത്തെ ചെറുതായി കാണുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിൽ നിന്നെത്തിയ തദ്ദേശഭരണ സ്ഥാപനങ്ങളിലെ ബി ജെ പി ജനപ്രതിനിധി സംഘത്തോട് സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ജനവിശ്വാസം കാത്തു സൂക്ഷിച്ച് മുന്നോട്ട് പോകണമെന്നും ജനപ്രതിനിധികളോട് പ്രധാനമന്ത്രി.

- Advertisement -

*കോട്ടയം പുതുപ്പള്ളി പള്ളിയിലെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ എൽ ഡി എഫ് ജാഥയുടെ പോസ്റ്റർ വച്ച സംഭവത്തിൽ രാഷ്ട്രീയ ബന്ധമില്ലെന്ന് കേരളം കോൺഗ്രസ് (എം )

*നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള സുപ്രധാന സമിതികളെ പ്രഖ്യാപിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. രമേശ് ചെന്നിത്തല പ്രചാരണ സമിതി ചെയർമാൻ. ശശി തരൂർ പ്രചാരണ സമിതി സഹ അദ്ധ്യക്ഷൻ. ഷാഫി പറമ്പിലാണ് പ്രചാരണ സമിതി കൺവീനർ

*യുവതിയെ ബലാത്സംഗം ചെയ്യുകയും നിർബന്ധിച്ചു ഗർഭഛിദ്രം നടത്തിക്കുകയും ചെയ്തെന്ന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയ്ക്കു മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. രാഹുലിനെതിരെ ഉയർന്ന ആദ്യ ബലാത്സംഗ പരാതിയാണ് ഇത്. ഹർജിയിൽ തീരുമാനമാകുന്നതു വരെ കോടതി രാഹുലിന്റെ അറസ്റ്റ് വിലക്കിയിരുന്നു.

*കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി ജെ റോയിയുടെ അസ്വാഭാവിക മരണത്തിന്റെ ‍കാരണങ്ങൾ അന്വേഷിക്കുന്ന കർണാടക പൊലീസിന്റെ പ്രത്യേക സംഘം റോയിയുടെ അടുത്ത സുഹൃത്തുക്കളിൽ നിന്നു വിവരങ്ങൾ ശേഖരിച്ചു. കേരള പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ സഹായത്തോടെ കൊച്ചിയിലെ 3 സുഹൃത്തുക്കളിൽനിന്നും വിവരം ശേഖരിച്ചിട്ടുണ്ട്.

*പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം ഇന്ന് അവസാനിക്കാനിരിക്കെ സഭാനടപടികൾ പ്രക്ഷുബ്ധമായി തുടരുന്നു. ബജറ്റ് അവതരണത്തിന് പിന്നാലെ വിവിധ വിഷയങ്ങളിൽ ഭരണ – പ്രതിപക്ഷ തർക്കം രൂക്ഷമായതോടെ സഭാതലം സംഘർഷഭരിതമായി.

- Advertisement -

*പ്രധാനമന്ത്രിയുടെ ഓഫിസ് ഇന്നു മുതൽ ന്യൂ ഡൽഹി സെൻട്രൽ വിസ്‌റ്റയിലെ പുതിയ കെട്ടിടത്തിലേക്കു മാറും. സ്വാതന്ത്ര്യം നേടിയതു മുതൽ സൗത്ത് ബ്ലോക്കിൽ പ്രവർത്തിക്കുന്ന ഓഫിസാണ് ‘സേവാ തീർഥ്’ എന്ന പുതിയ മന്ദിരത്തിലേക്കു മാറ്റുന്നത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment